എംജി. ശ്രീകുമാറിന്റെ മാലിന്യ വിവാദം; വീഡിയോ പകർത്തിയ യുവാവിന് പാരിതോഷികം

എംജി. ശ്രീകുമാറിന്റെ മാലിന്യ വിവാദം; വീഡിയോ പകർത്തിയ യുവാവിന് പാരിതോഷികം
Apr 5, 2025 08:32 AM | By Vishnu K

കൊച്ചി: (www.truevisionnews.com) ..‘എനിക്കുള്ള 25,000 എപ്പോൾ കിട്ടും’ എന്ന തലക്കെട്ടോടുകൂടി പോസ്റ്റ് ചെയ്ത വീഡിയോയ്ക്കുള്ള പാരിതോഷികം ഒടുവിൽ എം.ബി. നസീമിന്‍റെ അക്കൗണ്ടിലേക്ക് എത്തി. 25,000 അല്ലെങ്കിലും സംഖ്യയിലെ പൂജ്യം ഒന്ന് കുറഞ്ഞ് 2,500 രൂപയാണ് നസീമിന് ലഭിച്ചത്. ഗായകൻ എംജി. ശ്രീകുമാറിന്റെ വീട്ടിൽനിന്ന് മാലിന്യം വലിച്ചെറിയുന്ന വീഡിയോദ്യശ്യം പകർത്തി പരാതി നൽകിയതിനുള്ള പാരിതോഷികമാണ് ലഭിച്ചത്.

മുളവുകാട് പഞ്ചായത്തിന്റെ എസ്ബിഐ അക്കൗണ്ടിൽനിന്നും വെള്ളിയാഴ്ചയാണ് നസീമിന് 2,500 രൂപ ലഭിച്ചത്. ഈടാക്കുന്ന പിഴത്തുകയുടെ 25 ശതമാനം അല്ലെങ്കിൽ പരമാവധി 2,500 രൂപയാണ് സംഭവം റിപ്പോർട്ട് ചെയ്യുന്നവർക്ക് ലഭിക്കുക.

ആറുമാസം മുൻപ് തിരുവനന്തപുരം സ്വദേശിയായ എൻ.പി. നസീം വേമ്പനാട്ടുകായലിലൂടെ ബോട്ടിൽ സഞ്ചരിക്കുമ്പോൾ പകർത്തിയ വീഡിയോയാണ് മാർച്ച് 27-ന് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. വീഡിയോയിൽ മന്ത്രി എം.ബി. രാജേഷിനെ ടാഗ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് മന്ത്രിയുടെ നിർദേശപ്രകാരം മുളവ്കാട് പഞ്ചായത്ത് അധിക്യതർ നടത്തിയ പരിശോധനയിലാണ് സംഭവം നടന്നതാണെന്ന് ബോധ്യപ്പെട്ടത്.

അന്നുതന്നെ വീട്ടുടമയായ എം.ജി. ശ്രീകുമാറിന് 25,000 രൂപ പിഴചുമത്തി നോട്ടീസ് നൽകിയതായി മന്ത്രി പോസ്റ്റിനുതാഴെ മറുപടിയിൽ അറിയിക്കുകയും ചെയ്തു. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതുമായി ബന്ധപ്പെട്ട് പരാതികൾ അറിയിക്കുന്നതിനുള്ള വാട്‌സാപ്പ് നമ്പറിനെ പറ്റിയും പാരിതോഷികത്തെക്കുറിച്ചും ഒരു അഭിമുഖത്തിനിടെ മന്ത്രി എം.ബി. രാജേഷ് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. അതോടെയാണ് വീഡിയോ സാമൂഹികമാധ്യമത്തിൽ പോസ്റ്റ് ചെയ്യാൻ കാരണമായതെന്നും നസീം പറഞ്ഞു.

#MGSreekumar #garbage #controversy #Reward #youth #recorded #video

Next TV

Related Stories
‘തേങ്ങ എത്ര അരച്ചിട്ടെന്താ താളല്ലേ കറി…’; ഉമാ തോമസിന്റെ ആരോപണത്തിനെതിരെ രോഷം പ്രകടിപ്പിച്ച് സോഷ്യൽ മീഡിയ

Apr 5, 2025 03:21 PM

‘തേങ്ങ എത്ര അരച്ചിട്ടെന്താ താളല്ലേ കറി…’; ഉമാ തോമസിന്റെ ആരോപണത്തിനെതിരെ രോഷം പ്രകടിപ്പിച്ച് സോഷ്യൽ മീഡിയ

തേങ്ങ എത്ര അരച്ചിട്ടെന്താ താളല്ലേ കറി എന്ന് കെ വി എസ് കണ്ണപുരം കുറിച്ചു. ഈ പോസ്റ്റ് സുകന്യ നാരായണൻ...

Read More >>
‘വഖഫ് ബില്ലിനുശേഷം സംഘപരിവാറിന്റെ അടുത്ത ഉന്നം കത്തോലിക്കാ സഭ’ - മുഖ്യമന്ത്രി

Apr 5, 2025 02:49 PM

‘വഖഫ് ബില്ലിനുശേഷം സംഘപരിവാറിന്റെ അടുത്ത ഉന്നം കത്തോലിക്കാ സഭ’ - മുഖ്യമന്ത്രി

സംഘപരിവാർ മുന്നോട്ടു വെക്കുന്ന ഭൂരിപക്ഷ വർഗ്ഗീയതയുടെ അത്യന്തം തീവ്രമായ അപരമത വിരോധമാണ് ആ ലേഖനത്തിൽ കാണാൻ...

Read More >>
ടാർഗറ്റ് പൂർത്തിയാക്കാത്തവരെ കഴുത്തിൽ ബെൽറ്റ് ധരിപ്പിച്ച് നായ്ക്കളെ പോലെ നടത്തിച്ചു; കൊച്ചിയിൽ നടുക്കുന്ന ക്രൂരത, ദൃശ്യങ്ങൾ പുറത്ത്

Apr 5, 2025 02:48 PM

ടാർഗറ്റ് പൂർത്തിയാക്കാത്തവരെ കഴുത്തിൽ ബെൽറ്റ് ധരിപ്പിച്ച് നായ്ക്കളെ പോലെ നടത്തിച്ചു; കൊച്ചിയിൽ നടുക്കുന്ന ക്രൂരത, ദൃശ്യങ്ങൾ പുറത്ത്

പെരിന്തൽമണ്ണ, കൊച്ചി എന്നിവിടങ്ങളിൽ നിയമനം നൽകാമെന്ന് പറഞ്ഞാണ് ഉദ്യോഗാർത്ഥികളെ ഇവർ...

Read More >>
തല പൊട്ടിയ നിലയിൽ, ശരീരത്തിൽ മുറിവുകൾ; യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, കൂടുതൽ വിവരങ്ങൾ പുറത്ത്

Apr 5, 2025 02:23 PM

തല പൊട്ടിയ നിലയിൽ, ശരീരത്തിൽ മുറിവുകൾ; യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, കൂടുതൽ വിവരങ്ങൾ പുറത്ത്

ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി...

Read More >>
വീട്ടിനുള്ളിൽ യുവാവ് മരിച്ച നിലയിൽ, മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമെന്ന് സംശയം

Apr 5, 2025 01:57 PM

വീട്ടിനുള്ളിൽ യുവാവ് മരിച്ച നിലയിൽ, മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമെന്ന് സംശയം

ഫോൺ എടുക്കാതെ വന്നതോടെ അന്വേഷിച്ചെത്തിയ കൂട്ടുകാരനാണ് യുവാവിനെ മരിച്ചനിലയിൽ കണ്ടതെന്ന് പ്രദേശവാസികളിൽ ഒരാൾ...

Read More >>
Top Stories

Entertainment News