തിരുവനന്തപുരം: (www.truevisionnews.com) സംസ്ഥാന സർക്കാർ സേവനങ്ങൾ പൂർണമായും ഓൺലൈനായി ലഭ്യമാക്കുന്ന കെ-സ്മാർട്ട് ആപ്ലിക്കേഷൻ ഇനി മുതൽ പഞ്ചായത്തുകളിലേക്കും. സംവിധാനം മുഖ്യമന്ത്രി പിണറായി വിജയൻ ഏപ്രിൽ 10ന് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും.

ആദ്യഘട്ടമായി 2024 ജനുവരി ഒന്നുമുതൽ സംസ്ഥാനത്തെ എല്ലാ കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും വിന്യാസം പൂർത്തീകരിച്ചിരുന്നു. 941 ഗ്രാമപഞ്ചായത്തുകളിലും 152 ബ്ലോക്ക് പഞ്ചായത്തിലും 14 ജില്ല പഞ്ചായത്തിലും കെ-സ്മാർട്ട് നിലവിൽ വരും.
കെ-സ്മാർട്ട് പ്രധാന സേവനങ്ങൾ (ലഭ്യമാകുന്ന സമയം)
ജനന സർട്ടിഫിക്കറ്റ് (10 മിനിറ്റിൽ താഴെ)
വിവാഹ സർട്ടിഫിക്കറ്റ് (30 മിനിറ്റ്)
കെട്ടിട നിർമാണ പെർമിറ്റ് (അപേക്ഷിച്ച ഉടൻ)
ലൈസൻസ് പുതുക്കൽ (അപേക്ഷിച്ച ഉടൻ)
പരാതി പരിഹാരത്തിന് അവസരം
കെട്ടിടം ലിങ്ക് ചെയ്ത് നികുതി അടച്ചാൽ ബിൽഡിങ് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം
കെട്ടിട നികുതി അടക്കാനും സ്വന്തമായി അത് കണക്കുകൂട്ടാനും അവസരം
#KSmart #services to be extended to panchayats; inauguration to be held on April 10
