നാദാപുരം വളയത്ത് നിന്ന് കാണാതായ അമ്മയെയും മക്കളെയും കണ്ടെത്തി

 നാദാപുരം വളയത്ത് നിന്ന്  കാണാതായ അമ്മയെയും മക്കളെയും കണ്ടെത്തി
Apr 2, 2025 07:33 AM | By Susmitha Surendran

കോഴിക്കോട് : (truevisionnews.com)  നാദാപുരം വളയത്തെ ഭർതൃ​ഗൃഹത്തിൽ നിന്നും ഇറങ്ങിപ്പോയ അമ്മയെയും രണ്ട് മക്കളെയും കണ്ടെത്തി. ബന്ധുക്കൾ നടത്തിയ തിരച്ചിലിനൊടുവിലാണ് യുവതിയേയും മക്കളെയും ഡൽഹിയിൽ നിന്നും കണ്ടെത്തിയത്.

അമ്മയെയും മക്കളെയും കാണാതായ സംഭവത്തിൽ പൊലീസും ഡൽഹി കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിരുന്നു. മൂന്ന് പേരും ഡൽഹിയിൽ എത്തിയതായി പൊലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഡൽഹി നിസാമുദീൻ റെയിൽവേ സ്റ്റേഷന് സമീപത്തെ എടിഎമ്മിൽ നിന്നും പണം പിൻവലിച്ചതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

യുവതി സഞ്ചരിച്ച സ്‌കൂട്ടര്‍ വടകര റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച നിലയിലും പൊലീസ് കണ്ടെത്തി. യുവതി ട്രെയിന്‍ ടിക്കറ്റ് എടുത്തുവെന്ന കണ്ടെത്തലിന് പിന്നാലെ ഇതര സംസ്ഥങ്ങളിലേക്ക് കൂടി പൊലീസ് അന്വേഷണം വ്യാപിച്ചിരുന്നു.

മാർച്ച് 28-ാം തീയതിയാണ് ഒമ്പതും അഞ്ചും വയസ്സുള്ള കുട്ടികൾക്കൊപ്പം യുവതി വീട് വിട്ടിറങ്ങിയത്. മാർച്ച് 29ന് വടകര റെയിൽവേ സ്റ്റേഷനിൽ നിന്ന് യശ്വന്ത്പുർ എക്സ്പ്രസിലാണ് യുവതിയും മക്കളും സഞ്ചരിച്ചത്.

യശ്വന്ത്പൂരിൽ വെച്ച് എടിഎമ്മിൽ നിന്നും ഇവർ പണം പിൻവലിച്ചിരുന്നു. പിന്നീട് ഡൽഹിയിലേക്ക് ട്രെയിനിലേക്ക് സഞ്ചരിച്ചെന്നായിരുന്നു പൊലീസിന് ലഭ്യമായ വിവരം.

ബംഗളൂരുവില്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തെ സിസിടിവി ദൃശ്യങ്ങളില്‍ യുവതിയും മക്കളും നടന്നുപോകുന്ന ദൃശ്യങ്ങളുണ്ട്. ഈ വിവരത്തെ തുടര്‍ന്ന് യുവതിയുടെ ബന്ധുക്കളും ഖത്തറിലുള്ള ഭര്‍ത്താവും ഡല്‍ഹിയില്‍ എത്തി അന്വേഷണം ആരംഭിക്കുകയായിരുന്നു.

#Mother #children #found #after #leaving #home #nadapuram #Valayam

Next TV

Related Stories
മനസാക്ഷിയെ നടുക്കിയ ക്രൂര കൊലപാതകം; വിനീത കൊലക്കേസിൽ വിധി ഏപ്രിൽ 10ന്

Apr 3, 2025 09:46 AM

മനസാക്ഷിയെ നടുക്കിയ ക്രൂര കൊലപാതകം; വിനീത കൊലക്കേസിൽ വിധി ഏപ്രിൽ 10ന്

ഷെയർ മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ചിരുന്ന രാജേന്ദ്രന്‍ പണത്തിന് ആവശ്യം വരുമ്പോഴാണ് കുറ്റകൃത്യങ്ങൾ...

Read More >>
എട്ടു ഭാഷകളറിയാം, ചെന്നൈയിലും ലഹരികച്ചവടം, പോക്സോ കേസില്‍ പ്രതി; തസ്ലിമയുടെ കൂടുതൽ  വിവരങ്ങള്‍ പുറത്ത്

Apr 3, 2025 09:38 AM

എട്ടു ഭാഷകളറിയാം, ചെന്നൈയിലും ലഹരികച്ചവടം, പോക്സോ കേസില്‍ പ്രതി; തസ്ലിമയുടെ കൂടുതൽ വിവരങ്ങള്‍ പുറത്ത്

യുവതിയിൽ നിന്ന് പിടിച്ചെടുത്ത ഹൈബ്രിഡ് ക‍ഞ്ചാവ് പ്രത്യേക അന്തരീക്ഷത്തിലും സാങ്കേതിക വിദ്യയിലും വളര്‍ത്തിയെടുക്കുന്നതാണെന്ന് എക്സൈസ്...

Read More >>
ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവം; ചികിത്സയിൽ തൃപ്തരല്ലാത്തതിനെത്തുടർന്ന് കുഞ്ഞിനെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി

Apr 3, 2025 09:36 AM

ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവം; ചികിത്സയിൽ തൃപ്തരല്ലാത്തതിനെത്തുടർന്ന് കുഞ്ഞിനെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി

ർഭകാലപരിചരണത്തിലും ചികിത്സയിലുമുണ്ടായ പിഴവാണ് കുട്ടിക്ക് ഗുരുതര വൈകല്യങ്ങളുണ്ടാകാൻ കാരണമെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം....

Read More >>
പിഎസ്‍സി റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ ദിവസങ്ങൾ മാത്രം; ആശമാരുടെ സമരത്തിന് പിന്നാലെ അനിശ്ചിതകാല സമരവുമായി വനിതാ പൊലീസ് റാങ്ക് ഹോൾഡർമാരും

Apr 3, 2025 09:16 AM

പിഎസ്‍സി റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ ദിവസങ്ങൾ മാത്രം; ആശമാരുടെ സമരത്തിന് പിന്നാലെ അനിശ്ചിതകാല സമരവുമായി വനിതാ പൊലീസ് റാങ്ക് ഹോൾഡർമാരും

ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ പലതവണ ഓഫീസുകളെ സമീപിച്ചിട്ടും ഫലമൊന്നും ഉണ്ടായില്ലെന്നാണ് ഉദ്യോഗാർത്ഥികൾ...

Read More >>
അന്ന് ആളൊഴിഞ്ഞ വീടുകൾ ബോംബ് നിർമാണ കേന്ദ്രങ്ങളെന്ന വെളിപ്പെടുത്തൽ; എം സീന ബിജെപി തലശ്ശേരി മണ്ഡലം സെക്രട്ടറി

Apr 3, 2025 09:13 AM

അന്ന് ആളൊഴിഞ്ഞ വീടുകൾ ബോംബ് നിർമാണ കേന്ദ്രങ്ങളെന്ന വെളിപ്പെടുത്തൽ; എം സീന ബിജെപി തലശ്ശേരി മണ്ഡലം സെക്രട്ടറി

ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴി പങ്കെടുത്ത ചടങ്ങിൽ കഴിഞ്ഞ ദിവസമാണ് ഇവർ തലശ്ശേരി മണ്ഡലം സെക്രട്ടറിയായി...

Read More >>
 എം ജി ശ്രീകുമാറിന്റെ വീട്ടിൽ നിന്ന് മാലിന്യം കായലിലേക്ക് തള്ളുന്ന വീഡിയോ എടുത്ത് വിനോദസഞ്ചാരി പരാതി നൽകി; 25000 രൂപ പിഴയിട്ട് പഞ്ചായത്ത്

Apr 3, 2025 09:03 AM

എം ജി ശ്രീകുമാറിന്റെ വീട്ടിൽ നിന്ന് മാലിന്യം കായലിലേക്ക് തള്ളുന്ന വീഡിയോ എടുത്ത് വിനോദസഞ്ചാരി പരാതി നൽകി; 25000 രൂപ പിഴയിട്ട് പഞ്ചായത്ത്

ഗായകൻ തിരുവനന്തപുരത്താണ് താമസം എന്നും വീട്ടിലെ ജോലിക്കാർ ആണ് മാലിന്യം വലിച്ചെറിഞ്ഞതെന്നുമാണ് അറിയാൻ സാധിച്ചതെന്നാണ് മുളവുകാട് പഞ്ചായത്ത്...

Read More >>
Top Stories

Entertainment News