വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാൻ ഫോണിൽ പലതരം ആയുധങ്ങളെ കുറിച്ച് തിരഞ്ഞു; അഫാനായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാൻ ഫോണിൽ പലതരം ആയുധങ്ങളെ കുറിച്ച് തിരഞ്ഞു; അഫാനായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും
Mar 4, 2025 02:11 PM | By Susmitha Surendran

(truevisionnews.com) വെഞ്ഞാറമൂട് കൂട്ടക്കൊല കേസിൽ പ്രതി അഫാൻ കൊലപാതകം നടത്താൻ ചുറ്റിക തിരഞ്ഞെടുത്തതിന്റെ കാരണം ലഭിച്ചതായി പൊലീസ്. അഫാന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. അഫാനായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും.

കൊലപാതകത്തിന് ദിവസങ്ങൾക്ക് മുമ്പ് അഫാൻ മൊബൈൽ ഫോണിൽ പലതരം ആയുധങ്ങളെ കുറിച്ച് തിരഞ്ഞിരുന്നു. ഇവ എങ്ങനെ ഉപയോഗിക്കുമെന്ന വിഡിയോയും യൂട്യൂബിൽ കണ്ടു. അഫാൻ രാത്രി ഉറക്കമൊഴിഞ്ഞ് മൊബൈൽ ഫോൺ ഉപയോഗിക്കുന്ന വിവരം ഉമ്മ ഷെമി ബന്ധുക്കളോടും പറഞ്ഞിരുന്നു.

ചുറ്റികയിലേക്ക് അഫാൻ എത്തിയതിന്റെ കാരണം പൊലീസിന് വ്യക്തമായെങ്കിലും അന്വേഷണം നടക്കുന്നതിനാൽ പുറത്തുവിട്ടിട്ടില്ല. പിതൃമാതാവിനെ കൊലപ്പെടുത്തി സ്വർണം എടുത്തശേഷം പ്രതി പണയംവെച്ച് 75000 രൂപ വാങ്ങിയിരുന്നു.

ഇതിൽ നാൽപതിനായിരം രൂപ കൊടുത്തത് വായ്പ നൽകിയ സഹകരണ സംഘത്തിനെന്നും പൊലീസ് കണ്ടെത്തി. ദിവസവും വീട്ടിലെത്തി പിരിവ് വാങ്ങുന്ന ഇവരെ കൊലപാതക ദിവസം വീട്ടിലെത്തുന്നത് ഒഴിവാക്കാനാണ് ഗൂഗിൾ പേ വഴി പണം നൽകിയത്.

കൊലപാതകത്തിന് തലേദിവസം അഫാനും ഉമ്മയും അമ്പതിനായിരം രൂപക്ക് വേണ്ടി ബന്ധുവീട്ടിൽ പോയിരുന്നു. പക്ഷേ പണം കിട്ടിയില്ല. കൊലനടന്ന ദിവസം രാവിലെയും ഷെമി ബന്ധുവിനെ ഫോൺ വിളിച്ച് അടിയന്തിരമായി പണം ആവശ്യപ്പെട്ടിരുന്നു. 

#Venjaramoodu #massacre #Afan #searched #various #weapons #his #phone #Police #soon #file #custody #application #Afan

Next TV

Related Stories
നിലമ്പൂരിൽ പുഴയിൽ നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

Mar 4, 2025 05:24 PM

നിലമ്പൂരിൽ പുഴയിൽ നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

മൃതദേഹം നിലമ്പൂർ കുംഭാര ന​ഗർ നിവാസിയായ സ്ത്രീയുടേതാണെന്ന സൂചനകളുണ്ടെങ്കിലും...

Read More >>
അമ്മയുടെ രോഗാവസ്ഥയിൽ അസ്വസ്ഥൻ; പ്ലസ് വൺ വിദ്യാർഥി തൂങ്ങിമരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ

Mar 4, 2025 05:09 PM

അമ്മയുടെ രോഗാവസ്ഥയിൽ അസ്വസ്ഥൻ; പ്ലസ് വൺ വിദ്യാർഥി തൂങ്ങിമരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ

കുട്ടിക്ക് മറ്റ് ദുശീലങ്ങളില്ലെന്നും നാട്ടുകാര്‍ പറയുന്നു. പുത്തന്‍വേലിക്കര പൊലീസ് സ്ഥലത്തെത്തി പരിശോധന...

Read More >>
കോഴിക്കോട് വിൽപ്പനയ്ക്കായി കൊണ്ടുവന്ന എം.ഡി.എം.എയുമായി യുവാവ് പിടിയിൽ; പിടിച്ചെടുത്തത് മൂന്നരലക്ഷം രൂപ വിലവരുന്ന ലഹരിവസ്‌തുക്കൾ

Mar 4, 2025 05:04 PM

കോഴിക്കോട് വിൽപ്പനയ്ക്കായി കൊണ്ടുവന്ന എം.ഡി.എം.എയുമായി യുവാവ് പിടിയിൽ; പിടിച്ചെടുത്തത് മൂന്നരലക്ഷം രൂപ വിലവരുന്ന ലഹരിവസ്‌തുക്കൾ

അജിത്ത് ആർക്കൊക്കെയാണ് ഇവിടെ ലഹരിമരുന്നു കച്ചവടം ചെയ്യുന്നതെന്നും ആരൊക്കെയാണ് ഇയാളുടെ ബംഗളൂരുവിലെ ലഹരി മാഫിയ സംഘത്തിലെ കൂട്ടാളികളെന്നും...

Read More >>
ഷഹബാസ് കൊലപാതകം; ഒരു വിദ്യാര്‍ത്ഥി കൂടി കസ്റ്റഡിയില്‍

Mar 4, 2025 04:37 PM

ഷഹബാസ് കൊലപാതകം; ഒരു വിദ്യാര്‍ത്ഥി കൂടി കസ്റ്റഡിയില്‍

സര്‍ക്കാരിലും, പോലീസിലും പൂര്‍ണ വിശ്വാസമെന്ന് ഷഹബാസിന്റെ പിതാവ് ഇക്ബാല്‍...

Read More >>
കോഴിക്കോട് വടകരയിൽ വീണ്ടും എംഡിഎംഎ വേട്ട; കുറ്റ്യാടി സ്വദേശി പിടിയിൽ

Mar 4, 2025 03:41 PM

കോഴിക്കോട് വടകരയിൽ വീണ്ടും എംഡിഎംഎ വേട്ട; കുറ്റ്യാടി സ്വദേശി പിടിയിൽ

റീ അഡിക്ഷൻ സെൻ്ററിൽ ചികിത്സയിലായിരുന്ന റാഷിദ് അടുത്തിടെയാണ്...

Read More >>
Top Stories