കോഴിക്കോട് : ( www.truevisionnews.com ) പയ്യോളിയില്‍ നവവധു ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് .

ചേലിയ കല്ലുവെട്ടുകുഴി ആര്‍ദ്ര ബാലകൃഷ്ണനാണ് ( 24 ) മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഈ വർഷം ഫെബ്രുവരി 2 നായിരുന്നു ഷാനിന്റെയും ആർദ്രയുടേയും വിവാഹം. ഇന്നലെ രാത്രി എട്ടുമണിയോടെ വീടിന് മുകളിലെ കിടപ്പുമുറിയോട് ചേർന്ന കുളിമുറിയിൽ കുളിക്കുന്നതിനായി കയറിയതായിരുന്നു ആർദ്ര.
തുടർന്ന്, 9 ആയിട്ടും പുറത്തിറങ്ങാതായതോടെ അന്വേഷിച്ചു ചെന്നപ്പോഴാണ് കുളിമുറിയുടെ ജനലിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
നിലവിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട് . സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് യുവതിയുടെ അമ്മാവൻ അരവിന്ദൻ ആവശ്യപ്പെട്ടു.
കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ച മൃതദേഹം പിന്നീട് പോലീസ് എത്തി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മാർട്ടത്തിന് ശേഷം മുതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
അച്ഛൻ: ബാലകൃഷ്‌ണൻ. അമ്മ: ഷീന. സഹോദരി: ആര്യ.
#month #before #marriage #newlywed #suicide #Payyoli #more #details #are #out
