അധ്യാപകർക്ക് നേരെ കൊലവിളി; മാനസാന്തരമുണ്ട്, മാപ്പ് പറയാന്‍ തയ്യാറെന്ന് വിദ്യാര്‍ത്ഥി

അധ്യാപകർക്ക് നേരെ കൊലവിളി; മാനസാന്തരമുണ്ട്, മാപ്പ് പറയാന്‍ തയ്യാറെന്ന് വിദ്യാര്‍ത്ഥി
Jan 22, 2025 07:14 AM | By Susmitha Surendran

പാലക്കാട് :: (truevisionnews.com) തൃത്താലയിൽ അധ്യാപകന് എതിരെ കൊലവിളി നടത്തിയതില്‍ മാനസാന്തരമുണ്ടെന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പൊലീസിനോട് പറഞ്ഞു. ഫോണ്‍ വാങ്ങിവെച്ച് വഴക്ക് പറഞ്ഞതിന്റെ ദേഷ്യത്തില്‍ പറഞ്ഞുപോയതാണ്.

പറഞ്ഞ കാര്യങ്ങളെല്ലാം പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറെന്നും വിദ്യാര്‍ത്ഥി പൊലീസിനോട് പറഞ്ഞു. തൃത്താല പൊലീസ് വിളിച്ചുവരുത്തിയപ്പോഴാണ് വിദ്യാര്‍ത്ഥി പിഴവ് തുറന്ന് പറഞ്ഞത്.

തനിക്ക് ഈ സ്‌കൂളില്‍ തന്നെ തുടര്‍ന്ന് പഠിക്കാന്‍ അവസരം നല്‍കാന്‍ ഇടപെടണമെന്ന് വിദ്യാര്‍ത്ഥി പോലീസിനോട് പറഞ്ഞു. വിദ്യാര്‍ഥിക്കെതിരായ അധ്യാപകരുടെ പരാതിയില്‍ പ്രഥമദൃഷ്ട്യാ കേസെടുക്കാനാകില്ലെന്ന് തൃത്താല സിഐ വ്യക്തമാക്കി.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സ്കൂളില്‍ മൊബൈല്‍ കൊണ്ട് വരരുതെന്ന് കര്‍ശന നിര്‍ദേശം ഉണ്ടായിരുന്നു. ഇത് ലംഘിച്ച് മൊബൈലുമായി വന്ന വിദ്യാര്‍ത്ഥിയെ അധ്യാപകൻ പിടികൂടി. ഫോണ്‍ അധ്യാപകൻ, പ്രധാന അധ്യാപകന്‍റെ കൈവശം ഏല്‍പ്പിച്ചു.

ഇത് ചോദിക്കാൻ വേണ്ടിയാണ് വിദ്യാര്‍ത്ഥി പ്രധാന അധ്യാപകന്‍റെ മുറിയിൽ എത്തിയത്. ചോദ്യം ചെയ്തതോടെ വിദ്യാര്‍ത്ഥി അധ്യാപകരോട് കയര്‍ത്തു. ഈ മുറിക്ക് അകത്ത് തന്നെ മാനസികമായി പീഡിപ്പിച്ചു എന്ന് നാട്ടുകാരോട് മുഴുവൻ പറയുമെന്നായിരുന്നു ആദ്യം വിദ്യാര്‍ത്ഥിയുടെ ഭീഷണി.ദൃശ്യങ്ങൾ അടക്കം പ്രചരിപ്പിക്കുമെന്നും വിദ്യാര്‍ത്ഥി പറഞ്ഞു.

ഇതുകൊണ്ടും അധ്യാപകൻ വഴങ്ങാതെ ഇരുന്നതോടെ പുറത്ത് ഇറങ്ങിയാല്‍ കാണിച്ച് തരാമെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ ഭീഷണി. പുറത്ത് ഇറങ്ങിയാല്‍ എന്താണ് ചെയ്യുകയെന്ന് അധ്യാപകൻ ചോദിച്ചതോടെ കൊന്നു കളയുമെന്നായിരുന്നു പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ഭീഷണി.



#Killing #calls #teachers #student #remorseful #willing #apologize #palakkad

Next TV

Related Stories
'കാലിന് കടുത്ത വേദനയെന്ന് പറഞ്ഞിട്ടും പരിശോധിച്ചില്ല'; തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ ചികിത്സനിഷേധമെന്ന് പരാതി

Mar 12, 2025 09:51 AM

'കാലിന് കടുത്ത വേദനയെന്ന് പറഞ്ഞിട്ടും പരിശോധിച്ചില്ല'; തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ ചികിത്സനിഷേധമെന്ന് പരാതി

ഫോണില്‍ മണിക്കൂറോളം സംസാരിക്കുകയായിരുന്നെന്നും തന്നെ വന്നു നോക്കാന്‍പോലും മുതിര്‍ന്നില്ലെന്നും യുവതി...

Read More >>
യുവതിയുടെ മരണകാരണം വയറിനേറ്റ ചവിട്ടും ആന്തരിക രക്തസ്രാവവും; ഭർത്താവ് അറസ്റ്റിൽ

Mar 12, 2025 09:07 AM

യുവതിയുടെ മരണകാരണം വയറിനേറ്റ ചവിട്ടും ആന്തരിക രക്തസ്രാവവും; ഭർത്താവ് അറസ്റ്റിൽ

കണ്ണൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇരിട്ടി ഡിവൈഎസ്‌പി പി.കെ. ധനഞ്ജയ ബാബു, ഇരിക്കൂർ എസ്എച്ച്ഒ രാജേഷ് ആയോടൻ എന്നിവരുടെ...

Read More >>
കരുവാരകുണ്ടിലെ കടുവ സാന്നിധ്യം സ്ഥിരീകരിച്ച് വനം വകുപ്പ്; ടാപ്പിങ് തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

Mar 12, 2025 08:40 AM

കരുവാരകുണ്ടിലെ കടുവ സാന്നിധ്യം സ്ഥിരീകരിച്ച് വനം വകുപ്പ്; ടാപ്പിങ് തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

കടുവയുടെ കാൽപ്പാടുകളും, വിസർജ്യവും, വേട്ടയാടിയ പന്നിയുടെ അവശിഷ്ടങ്ങളും...

Read More >>
Top Stories