#unusualdeformitiesbaby | അസാധാരണ വൈകല്യത്തോടെ ജനിച്ച കുഞ്ഞിനെ വിദഗ്‌ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തേക്ക് മാറ്റി

#unusualdeformitiesbaby | അസാധാരണ വൈകല്യത്തോടെ ജനിച്ച കുഞ്ഞിനെ വിദഗ്‌ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തേക്ക് മാറ്റി
Jan 17, 2025 05:14 PM | By Susmitha Surendran

(truevisionnews.com)  ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ ജനിച്ച കുഞ്ഞിനെ വിദഗ്‌ധ ചികിത്സയ്ക്കായി തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലേക്ക് മാറ്റി.

വിദഗ്ധ സമിതിയുടെ നിർദ്ദേശത്തെ തുടർന്നാണ് കുഞ്ഞിനെ മാറ്റുന്നത്. ശ്വാസതടസം അനുഭവപ്പെട്ടതിനെതുടര്‍ന്ന് കുഞ്ഞിനെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു.

ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ തകരാര്‍ സംഭവിച്ചിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്.

നവംബര്‍ എട്ടിനാണ് ആലപ്പുഴ സക്കറിയ ബസാര്‍ സ്വദേശികളായ അനീഷ് സുറുമി ദമ്പതികള്‍ക്ക് കുഞ്ഞു പിറന്നത്. നിരവധി വൈകല്യങ്ങളോടെയായിരുന്നു കുഞ്ഞിൻ്റെ പിറവി.

കുഞ്ഞിന്റെ ചെവിയും കണ്ണും യഥാസ്ഥാനത്തല്ല, വായ തുറക്കാന്‍ കഴിയുന്ന നിലയിലായിരുന്നില്ല. മലര്‍ത്തികിടത്തിയാല്‍ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകുന്ന അവസ്ഥയാണുള്ളത്. കാലിനും കൈക്കും വളവുണ്ട്. ഗര്‍ഭകാലത്തെ സ്‌കാനിങ്ങില്‍ കുഞ്ഞിന്റെ വൈകല്യം തിരിച്ചറിയാതിരുന്നത് ഡോക്ടര്‍മാര്‍ക്ക് നേരെ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

പരാതിയില്‍ നേരത്തെ നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തിരുന്നു. ഗൈനക്കോളജിസ്റ്റുമാരായ ഡോ ഷേര്‍ലി, പുഷ്പ എന്നിവര്‍ക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും എതിരെയാണ് കേസെടുത്തിരുന്നത്. ഇതിന് പിന്നാലെ ആരോഗ്യ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

#baby #who #born #with #unusual #deformities #shifted #thiruvananthapuram #expert #treatment

Next TV

Related Stories
'കാലിന് കടുത്ത വേദനയെന്ന് പറഞ്ഞിട്ടും പരിശോധിച്ചില്ല'; തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ ചികിത്സനിഷേധമെന്ന് പരാതി

Mar 12, 2025 09:51 AM

'കാലിന് കടുത്ത വേദനയെന്ന് പറഞ്ഞിട്ടും പരിശോധിച്ചില്ല'; തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ ചികിത്സനിഷേധമെന്ന് പരാതി

ഫോണില്‍ മണിക്കൂറോളം സംസാരിക്കുകയായിരുന്നെന്നും തന്നെ വന്നു നോക്കാന്‍പോലും മുതിര്‍ന്നില്ലെന്നും യുവതി...

Read More >>
യുവതിയുടെ മരണകാരണം വയറിനേറ്റ ചവിട്ടും ആന്തരിക രക്തസ്രാവവും; ഭർത്താവ് അറസ്റ്റിൽ

Mar 12, 2025 09:07 AM

യുവതിയുടെ മരണകാരണം വയറിനേറ്റ ചവിട്ടും ആന്തരിക രക്തസ്രാവവും; ഭർത്താവ് അറസ്റ്റിൽ

കണ്ണൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇരിട്ടി ഡിവൈഎസ്‌പി പി.കെ. ധനഞ്ജയ ബാബു, ഇരിക്കൂർ എസ്എച്ച്ഒ രാജേഷ് ആയോടൻ എന്നിവരുടെ...

Read More >>
കരുവാരകുണ്ടിലെ കടുവ സാന്നിധ്യം സ്ഥിരീകരിച്ച് വനം വകുപ്പ്; ടാപ്പിങ് തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

Mar 12, 2025 08:40 AM

കരുവാരകുണ്ടിലെ കടുവ സാന്നിധ്യം സ്ഥിരീകരിച്ച് വനം വകുപ്പ്; ടാപ്പിങ് തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

കടുവയുടെ കാൽപ്പാടുകളും, വിസർജ്യവും, വേട്ടയാടിയ പന്നിയുടെ അവശിഷ്ടങ്ങളും...

Read More >>
Top Stories