#deathcase | പാറയിൽ നിന്ന് വീണ് യുവതി മരിച്ച സംഭവം; ഭർത്താവ് കഴുത്തറുത്ത് കൊന്ന് തള്ളിയിട്ടതെന്ന് ശബ്ദസന്ദേശം, മൃതദേഹം സംസ്കരിച്ചത് ബന്ധുക്കൾ

#deathcase | പാറയിൽ നിന്ന് വീണ് യുവതി മരിച്ച സംഭവം; ഭർത്താവ് കഴുത്തറുത്ത് കൊന്ന് തള്ളിയിട്ടതെന്ന് ശബ്ദസന്ദേശം, മൃതദേഹം സംസ്കരിച്ചത് ബന്ധുക്കൾ
Dec 11, 2024 01:06 PM | By VIPIN P V

മലപ്പുറം: ( www.truevisionnews.com )ചോലനായിക്ക വിഭാഗത്തിലെ സ്ത്രീയുടെ മരണം കൊലപാതകമെന്ന് ശബ്ദസന്ദേശം. മലപ്പുറത്ത് ആദിവാസി യുവതിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തു.

നെടുങ്കയം ഉൾവനത്തിലാണ് സംഭവം. 27കാരിയുടെ മരണത്തിൽ അസ്വാഭാവികത ഒന്നുമില്ലെന്നും പാറയിൽനിന്നുള്ള വീഴ്ചയുടെ ആഘാതത്തിലാണ് മരണം സംഭവിച്ചതെന്നും പ്രാഥമിക റിപ്പോർട്ടിൽ തെളിഞ്ഞിട്ടുണ്ട്.

കുപ്പമലയിലെ ഷിബുവിന്റെ ഭാര്യ മാതി (27)ആണ് കഴിഞ്ഞ മാസം 30ന് പാറയിൽ നിന്ന് വീണ് മരിച്ചത്. എന്നാൽ ഈ മാസം രണ്ടിനാണ് വിവരം പുറത്തറിയുന്നത്.

അപ്പോഴേക്കും മൃതദേഹം ബന്ധുക്കൾ ചേർന്ന് സംസ്‌കരിച്ചിരുന്നു. ഇതിനിടയിൽ യുവതിയെ ഭർത്താവ് ഷിബു വെട്ടിക്കൊന്ന് കഴുത്തറുത്ത് കൊന്ന് പാറയിൽനിന്ന് തള്ളിയിട്ടതാണെന്ന് ചോലനായിക്ക വിഭാഗത്തിലെ തന്നെ ഒരു യുവാവിന്റെ ശബ്ദ സന്ദേശമാണ് സംശയത്തിന് വഴിവച്ചത്.

ഇതിന് പിന്നാലെയാണ് എ.ഡി.എമ്മിന്റെ നിർദേശത്തെ പ്രകാശം നിലമ്പൂർ തഹസിൽദാർ സി. ശ്രീകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സർജന്മാർ ഉൾപ്പെടെയുള്ളവർ ഇന്നലെ കുപ്പമലയിലെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയത്.

പോസ്റ്റ്മോർട്ടത്തിൽ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള അടയാളമൊന്നും കണ്ടെത്തിയില്ലെന്ന് മാത്രമല്ല വീഴ്ചയുടെ ആഘാതത്തിലേറ്റ പരുക്കാണ് മരണകാരണമെന്ന് വ്യക്തമാവുകയും ചെയ്തിരുന്നു.

വന്യമൃഗങ്ങളെത്താത്ത കൊക്കയ്ക്ക് സമാനമായ കുഴിയുള്ള ഭാഗത്തെ പാറ മടക്കിൽ ഇവരുടേത് ഉൾപ്പെടെ നാലു കുടുംബങ്ങളാണ് താമസിക്കുന്നത്.

രാത്രിയിൽ മൂത്രമൊഴിക്കാൻ പുറത്തിറങ്ങിയപ്പോൾ കാൽ വഴുതി 80 അടിയോളം താഴ്ചയുള്ള പാറ കുഴിയിലേക്ക് വീണാണ് മരണം സംഭവിച്ചത്.

വിവരമറിഞ്ഞ് കഴിഞ്ഞ ചൊവ്വാഴ്ച സ്ഥലത്തെത്തിയ പൊലീസുകാരോടും വനപാലകരോടും ഭർത്താവും സഹോദരൻ വിജയനും അടക്കമുള്ള ബന്ധുക്കൾ മൊഴി നൽകിയിരുന്നു.

എന്നാൽ ഇവർക്കിടയിലെ മറ്റൊരാളുടെ ശബ്ദ സന്ദേശം പുറത്ത് വന്നതിനെ തുടർന്നാണ് പൂക്കോട്ടുംപാടം പൊലീസ് ഉന്നതാധികാരികൾക്ക് നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ എ.ഡി.എം അനുമതി നൽകിയത്.

രണ്ടുമണിക്കൂറോളം ചെങ്കുത്തായ മല കയറി എട്ടരയോടെ സ്ഥലത്തെത്തിയെങ്കിലും സംഭവം നടന്ന സ്ഥലത്ത് നിന്നും താമസക്കാരായ നാലുകുടുംബങ്ങളും താമസം മാറി പോയതിനാൽ മൃതദേഹം സംസ്‌ക്കരിച്ച സ്ഥലം കണ്ടെൻ സംഘത്തിന് ഏറെ പ്രയാസമായിരുന്നു.

തുടർന്ന് വനംവകുപ്പ് അധികൃതരും പൊലീസും സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിൽ ഏറെ സമയത്തിന് ശേഷമാണ് മറവുചെയ്ത സ്ഥലം കണ്ടത്തി മൃതദേഹം പുറത്തെടുത്തത്.

പരിശോധനയിൽ മൃതദേഹത്തിന് പത്തുദിവസത്തെ പഴക്കമുണ്ടെന്നും വ്യക്തമായി.

ഉയരത്തിൽനിന്ന് വീണതിനാൽ എല്ലിന് പൊട്ടലുകളും സംഭവിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടത്തിനു ശേഷം രാത്രി എട്ടരയോടെയാണ് സംഘം തിരിച്ചെത്തിയത്.

#incident #woman #died #falling #rock #voicemessage #said #husband #had #cut #throat #thrown #body #cremated #relatives

Next TV

Related Stories
#accident |  കെ എസ് ആർ ടി സി ബസ് തട്ടി ഭിക്ഷാടകൻ മരിച്ചു; അപകടം ആളെ ഇറക്കി മുന്നോട്ടെടുക്കവെ

Dec 26, 2024 04:48 PM

#accident | കെ എസ് ആർ ടി സി ബസ് തട്ടി ഭിക്ഷാടകൻ മരിച്ചു; അപകടം ആളെ ഇറക്കി മുന്നോട്ടെടുക്കവെ

മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്നാണ് ആളിനെ...

Read More >>
#drowned |  കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ16 കാരൻ മുങ്ങിമരിച്ചു

Dec 26, 2024 04:33 PM

#drowned | കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ16 കാരൻ മുങ്ങിമരിച്ചു

കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ അസീഫിനെ ഇന്നു ഉച്ചയ്ക്ക് 12.30 ഓടെ...

Read More >>
#onlinefraud | മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി വഴി തട്ടിപ്പ്, കണ്ണൂർ സ്വദേശി പിടിയില്‍

Dec 26, 2024 04:25 PM

#onlinefraud | മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി വഴി തട്ടിപ്പ്, കണ്ണൂർ സ്വദേശി പിടിയില്‍

ചേർത്തല തെക്ക് പഞ്ചായത്ത് വേളംപറമ്പ് ശ്രീകാന്തിന്റെ അക്കൗണ്ടിൽ നിന്ന് രണ്ടു ലക്ഷം രൂപ തട്ടിയെടുത്തെന്നാണ്...

Read More >>
#Shock | വിവാഹ വീട്ടിലെ പന്തൽ അഴിച്ചു മാറ്റുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

Dec 26, 2024 04:24 PM

#Shock | വിവാഹ വീട്ടിലെ പന്തൽ അഴിച്ചു മാറ്റുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

ഇതോടെ വൈദ്യുതാഘാതമേറ്റ യുവാവിനെ നാട്ടുകാർ വേഗത്തിൽ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ...

Read More >>
#WelfareParty | സംഘ്പരിവാറിന്റെ രാഷ്ട്രീയത്തിന് സിപിഎം വളം വെക്കുന്നു - വെൽഫെയർ പാർട്ടി

Dec 26, 2024 03:58 PM

#WelfareParty | സംഘ്പരിവാറിന്റെ രാഷ്ട്രീയത്തിന് സിപിഎം വളം വെക്കുന്നു - വെൽഫെയർ പാർട്ടി

ജനുവരിയിൽ നടക്കുന്ന പ്രവർത്തന ഫണ്ട് ശേഖരണ കാമ്പയിൻ വിശദീകരിച്ചു കൊണ്ട് ജില്ലാ സെക്രട്ടറി കെ.എം.എ ഹമീദ് മാസ്റ്റർ...

Read More >>
Top Stories