#Byelection | സംസ്ഥാനത്തെ 31 തദ്ദേശ വാര്‍ഡുകളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്

#Byelection | സംസ്ഥാനത്തെ 31 തദ്ദേശ വാര്‍ഡുകളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്
Dec 10, 2024 07:20 AM | By akhilap

തിരുവനന്തപുരം: (truevisionnews.com) മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാര്‍ഡ് ഉള്‍പ്പെടെ സംസ്ഥാനത്തെ 31 തദ്ദേശ വാര്‍ഡുകളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്.

 നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍, മൂന്ന് മുനിസിപ്പിലിറ്റി വാര്‍ഡുകള്‍, 23 ഗ്രാമപഞ്ചായത്ത് വാര്‍ഡുകൾ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്.

ആകെ 102 സ്ഥാനാര്‍ഥികളാണ് ഇന്ന് ജനവിധി തേടുന്നത്. ഇതില്‍ 50 പേര്‍ സ്ത്രീകളാണ്. പാലക്കാട്ടെ ചാലിശ്ശേരി പഞ്ചായത്തിലെ ഒൻപതാം വാര്‍ഡില്‍ പഞ്ചായത്ത് പ്രസിഡൻറായിരുന്ന യുഡിഎഫിലെ എവി സന്ധ്യ രാജിവെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്. 15 ൽ യുഡിഎഫിന് എട്ടും എൽഡിഎഫിന് ഏഴും സീറ്റുകളാണുള്ളത്.

തച്ചമ്പാറയില്‍ എൽഡിഎഫ് അംഗം രാജിവെച്ച് ബിജെപിയിൽ ചേര്‍ന്നതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ്. ഒരു സ്വതന്ത്രന്‍റെ പിന്തുണയോടെയാണ് ഇവിടെ എല്‍ഡിഎഫ് ഭരണം. രണ്ടിടത്തും ഇരു മുന്നണികള്‍ക്കും നിര്‍ണായകമാണ്. നാളെയാണ് വോട്ടെണ്ണല്‍.

#By-elections #local #wards #state #today

Next TV

Related Stories
#chendamangalammurder | ചേന്ദമംഗലം കൂട്ടക്കൊല; പ്രതി ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാൻ പരിശോധന

Jan 17, 2025 01:19 PM

#chendamangalammurder | ചേന്ദമംഗലം കൂട്ടക്കൊല; പ്രതി ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാൻ പരിശോധന

കൃത്യം നടത്തിയതിന് ശേഷം ആക്രമണത്തിന് ഇരയായ ജിതിൻ്റെ ബൈക്കിലാണ് പ്രതി സംഭവസ്ഥലത്ത് നിന്നും പോയത്....

Read More >>
#train | യാത്രക്കാരുടെ  പ്രത്യേക ശ്രദ്ധയ്ക്ക്..., ഇന്നും നാളെയും  മൂന്ന് ട്രെയിനുകളുടെ സമയത്തിൽ മാറ്റം

Jan 17, 2025 01:15 PM

#train | യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്..., ഇന്നും നാളെയും മൂന്ന് ട്രെയിനുകളുടെ സമയത്തിൽ മാറ്റം

തിരുവനന്തപുരം റെയില്‍വെ ഡിവിഷനില്‍ എന്‍ജിനീയറിങ്‌ ജോലികള്‍ നടക്കുന്നതിനാൽ മൂന്ന് ട്രെയിനുകൾ വൈകുമെന്ന് തിരുവനന്തപുരം റെയിൽവെ ഡിവിഷൻ അധിക്യതർ...

Read More >>
#Sharonmurdercase | ഷാരോൺ വധക്കേസ്; ഗ്രീഷ്മയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി

Jan 17, 2025 01:14 PM

#Sharonmurdercase | ഷാരോൺ വധക്കേസ്; ഗ്രീഷ്മയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി

പരമാവധി ശിക്ഷ ഗ്രീഷ്മയ്ക്ക് കൊടുക്കണം. എന്റെ പൊന്നുജീവനെയാണ് അവള്‍ കൊന്നുകളഞ്ഞതെന്ന് ഷാരോണിന്റെ മാതാവ്...

Read More >>
#sharonmurdercase |  'മരണം ഉറപ്പായപ്പോൾ മാത്രമാണ് ഷാരോൺ ഗ്രീഷ്‌മയുടെ പേര് പുറത്തുപറഞ്ഞത്,  കൊലപാതകത്തിൽ ഗ്രീഷ്‌മ മാത്രമാണ് നേരിട്ട് ഉൾപ്പെട്ടിരിക്കുന്നത്'

Jan 17, 2025 01:07 PM

#sharonmurdercase | 'മരണം ഉറപ്പായപ്പോൾ മാത്രമാണ് ഷാരോൺ ഗ്രീഷ്‌മയുടെ പേര് പുറത്തുപറഞ്ഞത്, കൊലപാതകത്തിൽ ഗ്രീഷ്‌മ മാത്രമാണ് നേരിട്ട് ഉൾപ്പെട്ടിരിക്കുന്നത്'

ഓരോ സാഹചര്യങ്ങളും തെളിവുകളും കോർത്തിണക്കി പ്രതികൾക്ക് നേരെ മാത്രം വിരൽചൂണ്ടുന്ന രീതിയിലാണ് കോടതിയിൽ...

Read More >>
#SureshGopi | സുരേഷ് ഗോപി ഹാജരായില്ല; മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസ്, മാര്‍ച്ച് 24ലേക്ക് മാറ്റി

Jan 17, 2025 01:05 PM

#SureshGopi | സുരേഷ് ഗോപി ഹാജരായില്ല; മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസ്, മാര്‍ച്ച് 24ലേക്ക് മാറ്റി

കുറ്റപത്രം റദ്ദ് ചെയ്യാനായി ഹൈക്കോടതിയെ സമീപിക്കാനാണ് സുരേഷ് ഗോപിയുടെ...

Read More >>
Top Stories