വയനാട്: ( www.truevisionnews.com ) കൽപ്പറ്റയിൽ സ്വകാര്യ ആശുപത്രി ജീവനക്കാരന് നേരെ പാഞ്ഞെടുത്ത് തെരുവുനായ്ക്കൾ. പുൽപ്പാറ സ്വദേശി അസീസിനെയാണ് നായ്ക്കൾ ആക്രമിക്കാൻ ശ്രമിച്ചത്.
കല്ലെറിഞ്ഞ് പ്രതിരോധിച്ചതിനാലാണ് യുവാവ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്.
പത്തിലേറെ നായകളാണ് അസീസിനു നേരെ പാഞ്ഞടുത്തത്.
തലനാരിഴയ്ക്കാണ് യുവാവ് രക്ഷപ്പെട്ടത്. കൽപ്പറ്റയിൽ തെരുവുനായകളുടെ ശല്യം രൂക്ഷമാണ്. രാവെന്നോ പകലെന്നോ ഇല്ലാതെ നായകളുടെ ആക്രമണമുണ്ടാകുന്നതായും പരാതികൾ ഉയർന്നിരുന്നു.
#Stray #dogs #attacked #private #hospital #employee #Kalpatta #youth #escaped #unharmed