കൊച്ചി: ( www.truevisionnews.com) എറണാകുളം പിറവത്ത് സ്കൂൾ അധ്യാപകനെതിരെ പോക്സോ കേസ്. എറണാകുളം സ്വദേശിയായ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് പൊലീസ് അധ്യാപകനെതിരെ കേസെടുത്തത്.
കഴിഞ്ഞ മാസം 14നാണ് കേസിന് ആസ്പദമായ സംഭവം. ഉപജില്ലാ കലോത്സവം കഴിഞ്ഞ് തിരിച്ച് വരുമ്പോൾ അധ്യാപകൻ വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി.
വിദ്യാർഥിനി അധ്യാപകനൊപ്പം തനിയെ യാത്ര ചെയ്തപ്പോഴാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു.
കലോത്സവത്തിൽ പങ്കെടുത്ത് മടങ്ങവേ കൂടെ യാത്ര ചെയ്തിരുന്ന അമ്മയേയും കുട്ടിയേയും ഇറക്കി വിട്ടതിന് ശേഷമായിരുന്നു അധ്യാപകൻ കുട്ടിയെ ഉപദ്രവിച്ചത്.
കുട്ടി വിവരം വീട്ടിലറിയിച്ചതോടെയാണ് അധ്യാപകനെതിരെ പരാതി നൽകിയത്. സംഭവത്തിൽ പിറവം പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.
തുടർന്ന് പെൺകുട്ടിയുടെ മൊഴിയെടുത്ത ശേഷം പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി എഫ്ഐആർ രജസ്റ്റർ ചെയ്തു.
സംഭവം നടന്നത് മുളന്തുരുത്തി സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അവിടേക്ക് കൈമാറി. പെൺകുട്ടിയെ ഉപദ്രവിച്ച അധ്യാപകനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് യുവജന സംഘടനകൾ പ്രതിഷേധ പ്രകടനം നടത്തി.
#student #sexually #harassed #while #returning #art #festival #POCSO #case #against #school #teacher