കൊച്ചി: ( www.truevisionnews.com ) തിരുവാംകുളത്ത് ഗുണ്ടകളുടെ ഭീഷണിയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ. ബാബുവെന്ന യുവാവിനെയാണ് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭീഷണിയെ തുടർന്നാണ് മരണമെന്നാണ് ആത്മഹത്യക്കുറിപ്പിലുള്ളത്.
ഗുണ്ടകളായ ഹരീഷ്, മാണിക്യൻ എന്നിവർ മർദിച്ചതിനു ശേഷമാണ് ബാബു ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും അഞ്ചാം തീയതി ബാബുവിനെ ആക്രമിച്ചിരുന്നു.
അടിപിടി കേസിൽ ജാമ്യത്തിലിറക്കാന്‍ ബാബു എത്തിയില്ലെന്ന കാരണം പറഞ്ഞായിരുന്നു മർദ്ദനം. ഇതേ തുടർന്ന് ബാബു പൊലീസിൽ പരാതി നൽകി. തന്റെ ജീവനു ഭീഷണിയുണ്ടെന്നു പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഹിൽപാലസ് പൊലീസ് ബാബുവിന്റെ പരാതിയിൽ കേസെടുത്തിരുന്നു. രണ്ടു പ്രതികളും ഒളിവിലാണ്. ഹരീഷ് രണ്ടു കൊലപാതക കേസുകളിൽ പ്രതിയാണ്. ബാബുവും ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
#Beating #not #showing #up #bail #youngman #complained #that #his #life #threatened #committed #suicide