ഇരിങ്ങാലക്കുട: ( www.truevisionnews.com) വിവാഹ വാഗ്ദാനം നല്കി യുവതിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പല സ്ഥലത്ത് വെച്ച് പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ കാട്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
കാക്കത്തുരുത്തി വലിയപറമ്പില്‍ വീട്ടില്‍ രഞ്ചിഷ് (49) ആണ് അറസ്റ്റിലായത്. മുമ്പ് സ്വകാര്യ ബസില്‍ കണ്ടക്ടറായിരുന്ന ഇയാൾ കാട്ടൂര്‍ സ്റ്റേഷനില്‍ ക്രിമിനല്‍ കേസിലെ പ്രതിയാണ്.
ഇരിങ്ങാലക്കുട ഡിവൈ.എസ്.പി കെ.ജി. സുരേഷിന്റെ നിർദേശപ്രകാരം കാട്ടൂര്‍ ഇന്‍സ്പെക്ടര്‍ ഇ.ആര്. ബൈജുവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
അന്വേഷണ സംഘത്തില്‍ എസ്.ഐ. ബാബു ജോര്‍ജ്, എ.എസ്.ഐ മിനി, സീനിയര്‍ സി.പി.ഒ സി.ജി. ധനേഷ്, ബിന്നല്‍, ഫെബിന് എന്നിവരാണ് ഉണ്ടായിരുന്നത്.
#Harassment #copying #nude #pictures #youngwoman #promise #marriage #year #oldman #arrested