കൊച്ചി: ( www.truevisionnews.com ) എറണാകുളം എടയാറില്‍ ടോറസ് ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മുവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സ്വദേശി അജു മോഹനാണ് (38) മരിച്ചത്.
ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു അപകടം. ക്രഷര്‍ യൂനിറ്റില്‍ കരിങ്കല്‍ ഇറക്കുന്നതിനിടെ ഹൈഡ്രോളിക് ജാക്കി പൊട്ടി ലോറി മറിയുകയായിരുന്നു.
ഡോര്‍ തുറന്ന നിലയിലായിരുന്നു. പുറത്തേക്കു തെറിച്ചുവീണ അജയ്‍യുടെ തല ഇടിച്ചാണ് മരണമെന്നാണു വിവരം.
#Taurus #lorry #overturned #while #unloading #gravel #driver #death