#BrihatrayeeRatnaAward24 | കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയുടെ ‘ബൃഹത്രയീ രത്‌ന അവാർഡ്-2024’ പുരസ്‌കാരം വൈദ്യന്‍ എം ആര്‍ വാസുദേവന്‍ നമ്പൂതിരിക്ക്

#BrihatrayeeRatnaAward24 | കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയുടെ ‘ബൃഹത്രയീ രത്‌ന അവാർഡ്-2024’ പുരസ്‌കാരം വൈദ്യന്‍ എം ആര്‍ വാസുദേവന്‍ നമ്പൂതിരിക്ക്
Dec 6, 2024 05:15 PM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com) കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസിയുടെ ബൃഹത്രയീ രത്‌ന അവാർഡ്-2024 വൈദ്യന്‍ എം ആര്‍ വാസുദേവന്‍ നമ്പൂതിരിക്ക്. ആര്യ വൈദ്യ ഫാര്‍മസിയുടെ സ്ഥാപകനായ ആര്യവൈദ്യൻ പി വി രാമ വാര്യരുടെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്കാരമാണിത്.

ആയുര്‍വേദ രംഗത്തെ മഹത്തായ സംഭാവനകള്‍ നൽകിയ വ്യക്തികള്‍ക്കാണ് ഈ പുരസ്ക്കാരം നല്‍കി വരുന്നത്. 2024 ഡിസംബർ 12 മുതൽ ഡിസംബർ 15 വരെ ഡെറാഡൂണിൽ നടക്കുന്ന പത്താമത് ലോക ആയുർവേദ കോൺഗ്രസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിദ്ധ്യത്തില്‍ വച്ച് വൈദ്യന്‍ എം.ആര്‍ വാസുദേവന്‍ നമ്പൂതിരിക്ക് പുരസ്‌കാരം നല്‍കുമെന്നും ആര്യവൈദ്യ ഫാര്‍മസിയുടെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കൃഷ്ണദാസ് വാര്യര്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

1994-ൽ ഏർപ്പെടുത്തിയ ബൃഹത്രയീ രത്‌ന അവാർഡ് ആയുർവേദ രംഗത്തെ അഭിമാനകരമായ അംഗീകാരങ്ങളിലൊന്നാണ്. വൈദ്യരാജ് ആത്മാറാം വാമൻ ധാതർ ശാസ്ത്രി, വൈദ്യ VJ തക്കർ, വൈദ്യ പന്നിയംപിള്ളി കൃഷ്ണ വാരിയർ തുടങ്ങിയ പ്രമുഖരാണ് മുന്‍കാലങ്ങളിലെ പുരസ്കാര ജേതാക്കള്‍.

“ആയുര്‍വേദരംഗത്തെ ഏറ്റവും ഉത്സാഹിയായ കരുത്തര്‍ക്കൊപ്പമാണ് എം ആര്‍ വാസുദേവന്‍ നമ്പൂതിരിയുടെ സ്ഥാനം. ദശാബ്ദങ്ങളായി തുടരുന്ന പ്രവര്‍ത്തനങ്ങളിലുടെ അതിപുരാതന ചികിത്സാരീതിയായ ആയുര്‍വേദത്തിന്റെ മുല്യങ്ങളെ സംരക്ഷിക്കാനും ആയുര്‍വേദ പഠനത്തെ പ്രോത്സാഹിപ്പിക്കാനും അനുകമ്പയാര്‍ന്ന ചികിത്സരീതി പിന്തുടരാനും അദ്ദേഹം ശ്രദ്ധിക്കുന്നു.

പരമ്പരാഗത ആയുര്‍വേദ അറിവുകളെ ആധുനിക ചികീത്സാരീതികളുമായി ബന്ധപ്പെടുത്തി വൈദ്യന്‍മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരുപോലെ പ്രചോദനമേകുന്നു എന്നതാണ് അദ്ദേഹത്തെ വേറിട്ട് നിര്‍ത്തുന്ന പ്രധാന ഘടകമെന്നും ആര്യ വൈദ്യ ഫാര്‍മസിയുടെ എക്സികുട്ടീവ് ഡയറക്ടര്‍ കൃഷ്ണദാസവാര്യർ പത്ര സമ്മേളനത്തില്‍ പറഞ്ഞു.

ആര്യവൈദ്യന്‍ പി വി രാമവാര്യര്‍ സ്ഥാപിച്ച എ.വി.പി (കോയമ്പത്തൂര്‍)ആയുര്‍വേദ വൈദ്യശാസ്ത്ര രീതിയെ അവംലബിച്ച് സമഗ്ര ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളില്‍ മുന്‍പിലാണ്.

120 വര്‍ഷത്തെ പാരമ്പര്യമുള്ള എ വി പി രാജ്യത്തുടനീളം പടര്‍ന്നു കിടക്കുന്ന ശൃംഖലയിലുടെ ആയുര്‍വേദ വൈദ്യശാസ്ത്ര രംഗത്തെ പഠനം, ഗവേഷണം, ചികിത്സ എന്നിവക്കായി പ്രവര്‍ത്തിക്കുന്നു.

ആധുനിക ചികിത്സാ രീതികള്‍ സംയോജിപ്പിച്ച് പുരാതന വൈദ്യശാസ്ത്രമായ ആയുര്‍വേദത്തെ ലോകം മുഴുവന്‍ വ്യാപിപ്പിക്കാനും സംരക്ഷിക്കാനുമാണ് ആര്യവൈദ്യ ഫാര്‍മസി ലക്ഷ്യം വയ്ക്കുന്നത്. വിദ്യ , വൈദ്യ, വിധി എന്നീ അടിസ്ഥാന ഘടകങ്ങളാണ് എ.വി.പിയുടെ പ്രവൃത്തനങ്ങളെ മുന്നോട്ട് നയിക്കുന്നത്.

#Coimbatore #Aryavaidya #Pharmacy #BrihatrayeeRatnaAward #2024 #award #physician #MRVasudevanNamboothiri

Next TV

Related Stories
#MTVasudevanNair | കാലം സാക്ഷി; സാഹിത്യകുലപതി എം.ടി. വാസുദേവൻ നായർക്ക് വിട നൽകി കേരളം

Dec 26, 2024 05:37 PM

#MTVasudevanNair | കാലം സാക്ഷി; സാഹിത്യകുലപതി എം.ടി. വാസുദേവൻ നായർക്ക് വിട നൽകി കേരളം

1984ല്‍ ആണ് രണ്ടാമൂഴം പുറത്തു വരുന്നത്. മഹാഭാരതം കഥയിലെ പല ഏടുകളും ഭീമന്റെ വീക്ഷണകോണില്‍ നിന്ന് നോക്കിക്കാണുന്ന വിധത്തില്‍ ഭീമനെ...

Read More >>
#accident |  കെ എസ് ആർ ടി സി ബസ് തട്ടി ഭിക്ഷാടകൻ മരിച്ചു; അപകടം ആളെ ഇറക്കി മുന്നോട്ടെടുക്കവെ

Dec 26, 2024 04:48 PM

#accident | കെ എസ് ആർ ടി സി ബസ് തട്ടി ഭിക്ഷാടകൻ മരിച്ചു; അപകടം ആളെ ഇറക്കി മുന്നോട്ടെടുക്കവെ

മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്നാണ് ആളിനെ...

Read More >>
#drowned |  കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ16 കാരൻ മുങ്ങിമരിച്ചു

Dec 26, 2024 04:33 PM

#drowned | കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ16 കാരൻ മുങ്ങിമരിച്ചു

കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ അസീഫിനെ ഇന്നു ഉച്ചയ്ക്ക് 12.30 ഓടെ...

Read More >>
#onlinefraud | മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി വഴി തട്ടിപ്പ്, കണ്ണൂർ സ്വദേശി പിടിയില്‍

Dec 26, 2024 04:25 PM

#onlinefraud | മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി വഴി തട്ടിപ്പ്, കണ്ണൂർ സ്വദേശി പിടിയില്‍

ചേർത്തല തെക്ക് പഞ്ചായത്ത് വേളംപറമ്പ് ശ്രീകാന്തിന്റെ അക്കൗണ്ടിൽ നിന്ന് രണ്ടു ലക്ഷം രൂപ തട്ടിയെടുത്തെന്നാണ്...

Read More >>
#Shock | വിവാഹ വീട്ടിലെ പന്തൽ അഴിച്ചു മാറ്റുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

Dec 26, 2024 04:24 PM

#Shock | വിവാഹ വീട്ടിലെ പന്തൽ അഴിച്ചു മാറ്റുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

ഇതോടെ വൈദ്യുതാഘാതമേറ്റ യുവാവിനെ നാട്ടുകാർ വേഗത്തിൽ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ...

Read More >>
Top Stories