കോഴിക്കോട് : ( www.truevisionnews.com ) വാഹന പരിശോധനയ്ക്കിടെ കാറിൽ കഞ്ചാവുമായി കല്ലാച്ചി സ്വദേശിയായ യുവാവ് പിടിയിൽ. കല്ലാച്ചി ചീറോത്ത് സ്വദേശി തൈക്കണ്ടിയിൽ ടി.കെ.മുഹമ്മദ് അനസ് ( 24) ആണ് വളയം പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതിയിൽ നിന്ന് 17 ഗ്രാം കഞ്ചാവ് പോലീസ് പിടികൂടി. വാണിമേൽ വെള്ളിയോട് വാഹന പരിശോധനക്കിടെയാണ് പ്രതി പിടിയിലായത്.
കെ എൽ 18 സെഡ് 3313 നമ്പർ ബെലേ നോ കാറിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. കാർ പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി.
#Kallachi #native #caught #with #ganja #car #during #vehicle #inspection #Nadapuram #Vanimele