കണ്ണൂർ: (truevisionnews.com) പാനൂർ ചെണ്ടയാട് കുനുമ്മൽ കണ്ടോത്തുംചാലിൽ സ്ഫോടനം ഉണ്ടായ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ് .
കണ്ടോത്തുംചാലിൽ റോഡിലാണ് ഇന്നലെ രാത്രി 12.30 ഓടെ വൻ സ്ഫോടനം നടന്നത്. രണ്ട് ബോംബുകളാണ് ഉഗ്ര ശബ്ദത്തോടെ പൊട്ടിയത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു.
ഇതേ സ്ഥലത്തിന് സമീപത്തെ കുന്നുമ്മലിൽ രണ്ടു ദിവസത്തിന് മുൻപ് സ്ഫോടനം ഉണ്ടായിരുന്നു.
മാസങ്ങൾക്ക് മുൻപ് ഇതേ സ്ഥലത്തു തന്നെ സ്ഫോടനം ഉണ്ടായിട്ടുണ്ട്. പാനൂർ മൂളിയടുപ്പുരം ബോംബ് നിർമാണത്തിനിടെ സ്ഫോടനത്തിനിടെ ഒരാൾ കൊല്ലപ്പെട്ടിട്ട് അധികമായിട്ടില്ല.
നടൻ ബോംബ് എറിഞ്ഞതിന്റെ അവശിഷ്ടങ്ങൾ സ്ഥലത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്. ആരാണ് ,പിന്നിൽ എന്താണ് ലക്ഷ്യം എന്നൊക്കെ ഉള്ള കാര്യങ്ങൾ പരിശോധനാസയിലൂടെ മാത്രമേ വ്യക്തമാവുകയുള്ളു എന്ന് പോലീസ് പറയുന്നു.
#Blast #Panur #Two #bombs #off #loud #bang #leaving #hole #road #investigation #began