പാലക്കാട്: (truevisionnews.com) പട്ടാമ്പിയിൽ എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിലായി. അഞ്ച് ഗ്രാമോളം എം.ഡി.എം.എയാണ് പിടിച്ചത്.
ഓങ്ങല്ലൂർ കാരക്കാട് സ്വദേശികളായ മുഹമ്മദ് ഷാഫി (25), മുഹമ്മദ് മുസ്തഫ (29) എന്നിവരെയാണ് പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. കാരക്കാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് എം.ഡി.എം.എ വിൽപ്പനയ്ക്കായി കൊണ്ടുവന്നപ്പോഴാണ് ഇരുവരും പിടിയിലായത്.
ഇവർ സ്ഥലത്ത് ലഹരിമരുന്ന് വിൽക്കാൻ വരുന്നത് സംബന്ധിച്ച് പൊലീസിന് നേരത്തെ രഹസ്യ വിവരം ലഭിച്ചിരുന്നു. പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഡി.വൈ.എസ്.പി ആർ മനോജ് കുമാറിൻ്റെയും സിഐ പികെ പദ്മരാജൻ്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
#Two #persons #arrested #with #MDMA #Pattambi.