#suspension | ക്ലാസെടുക്കുന്നതിനിടെ വിദ്യാർത്ഥിയോട് സംസാരിച്ചതിന് അധ്യാപകന്റെ മർദ്ദനം; പരാതിക്ക് പിന്നാലെ നടപടി, സസ്‌പെന്‍ഷന്‍

#suspension | ക്ലാസെടുക്കുന്നതിനിടെ വിദ്യാർത്ഥിയോട് സംസാരിച്ചതിന് അധ്യാപകന്റെ മർദ്ദനം; പരാതിക്ക് പിന്നാലെ നടപടി, സസ്‌പെന്‍ഷന്‍
Dec 5, 2024 03:27 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com ) മേപ്പയ്യൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ വിദ്യാർഥിയെ മർദ്ദിച്ചെന്ന പരാതിയിൽ അധ്യാപകനെതിരെ നടപടി. എച്ച്.എസ്.ടി ഗണിത അധ്യാപകൻ അനീഷ്.കെ.സിയെ അന്വേഷണ വിധേയമായി പതിനാല് ദിവസത്തേക്ക് സസ്പെന്റ് ചെയ്തു.

കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്‌ടർ സി.മനോജ് കുമാറിൻ്റേതാണ് നടപടി. ഒമ്പതാം ക്ലാസ് വിദ്യാർഥിയായ അലൻ ഷൈജുവിൻ്റെ രക്ഷിതാവ് നൽകിയ പരാതിയിലാണ് നടപടി.

ഡിസംബർ മൂന്നിന് ക്ലാസ് മുറിയിൽവെച്ച് മർദ്ദിച്ചെന്നാണ് രക്ഷിതാവിന്റെ പരാതി.

അധ്യാപകന്റെ മർദ്ദനത്തെ തുടർന്ന് വിദ്യാർഥിക്ക് തോളെല്ലിന് പരിക്കുണ്ടെന്നും ചികിത്സയിലാണെന്നും രക്ഷിതാവും പ്രധാന അധ്യാപകനും അറിയിച്ചിരുന്നു.

വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസർ നടത്തിയ പ്രാഥമിക അന്വേഷണത്തിലും അധ്യാപകനിൽ നിന്ന് വിദ്യാർഥിക്ക് മർദ്ദനമേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അധ്യാപകനെ സസ്പെന്റ് ചെയ്യുന്നതെന്ന് ഡി.ഡി.ഇ ഉത്തരവിൽ വ്യക്തമാക്കി.

ക്ലാസ് നടക്കുന്നതിനിടെ കുട്ടി തൊട്ടടുത്തിരുന്ന കുട്ടിയുമായി സംസാരിച്ചതിനെ തുടർന്ന് കണക്ക് അധ്യാപകൻ അനീഷ് അടിക്കുകയായിരുന്നുവെന്ന് അലൻ്റെ പിതാവ് ഷൈജു പറഞ്ഞത്.

കൈ കൊണ്ട് തോളെല്ലിന് അടിക്കുകയും കൈ മടക്കി ഇടിക്കുകയും ചെയ്തു. ഇടവേളയ്ക്ക് ബാത്ത്റൂമിൽ പോയ അലൻ അധ്യാപകൻ അടിച്ച ഭാഗം സുഹൃത്തുകൾക്ക് കാണിച്ചു കൊടുത്തു.

തോളെല്ലിന് സമീപത്തായി അധ്യാപകൻ അടിച്ചതിന്റെ പാട് കണ്ടതിനെ തുടർന്ന് കുട്ടികൾ ക്ലാസ് അധ്യാപികയെ വിവരം അറിയിക്കുകയായിരുന്നു.

അധ്യാപിക വന്ന് പരിശോധിച്ചപ്പോൾ അടി കിട്ടിയ പാട് കാണുകയും വിവരം പ്രധാനാധ്യാപകനെ അറിയിക്കുകയുമായിരുന്നുവെന്നും ഷൈജു പറഞ്ഞിരുന്നു.

#Beating #teacher #talking #student #during #class #ACTION #FOLLOWING #COMPLAINT #SUSPENSION

Next TV

Related Stories
#MTVasudevanNair | കാലം സാക്ഷി; സാഹിത്യകുലപതി എം.ടി. വാസുദേവൻ നായർക്ക് വിട നൽകി കേരളം

Dec 26, 2024 05:37 PM

#MTVasudevanNair | കാലം സാക്ഷി; സാഹിത്യകുലപതി എം.ടി. വാസുദേവൻ നായർക്ക് വിട നൽകി കേരളം

1984ല്‍ ആണ് രണ്ടാമൂഴം പുറത്തു വരുന്നത്. മഹാഭാരതം കഥയിലെ പല ഏടുകളും ഭീമന്റെ വീക്ഷണകോണില്‍ നിന്ന് നോക്കിക്കാണുന്ന വിധത്തില്‍ ഭീമനെ...

Read More >>
#accident |  കെ എസ് ആർ ടി സി ബസ് തട്ടി ഭിക്ഷാടകൻ മരിച്ചു; അപകടം ആളെ ഇറക്കി മുന്നോട്ടെടുക്കവെ

Dec 26, 2024 04:48 PM

#accident | കെ എസ് ആർ ടി സി ബസ് തട്ടി ഭിക്ഷാടകൻ മരിച്ചു; അപകടം ആളെ ഇറക്കി മുന്നോട്ടെടുക്കവെ

മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്നാണ് ആളിനെ...

Read More >>
#drowned |  കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ16 കാരൻ മുങ്ങിമരിച്ചു

Dec 26, 2024 04:33 PM

#drowned | കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ16 കാരൻ മുങ്ങിമരിച്ചു

കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ അസീഫിനെ ഇന്നു ഉച്ചയ്ക്ക് 12.30 ഓടെ...

Read More >>
#onlinefraud | മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി വഴി തട്ടിപ്പ്, കണ്ണൂർ സ്വദേശി പിടിയില്‍

Dec 26, 2024 04:25 PM

#onlinefraud | മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി വഴി തട്ടിപ്പ്, കണ്ണൂർ സ്വദേശി പിടിയില്‍

ചേർത്തല തെക്ക് പഞ്ചായത്ത് വേളംപറമ്പ് ശ്രീകാന്തിന്റെ അക്കൗണ്ടിൽ നിന്ന് രണ്ടു ലക്ഷം രൂപ തട്ടിയെടുത്തെന്നാണ്...

Read More >>
#Shock | വിവാഹ വീട്ടിലെ പന്തൽ അഴിച്ചു മാറ്റുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

Dec 26, 2024 04:24 PM

#Shock | വിവാഹ വീട്ടിലെ പന്തൽ അഴിച്ചു മാറ്റുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

ഇതോടെ വൈദ്യുതാഘാതമേറ്റ യുവാവിനെ നാട്ടുകാർ വേഗത്തിൽ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ...

Read More >>
Top Stories