തിരുവനന്തപുരം: ( www.truevisionnews.com ) എസ്എഫ്ഐ പ്രവർത്തകരിൽ നിന്ന് ക്രൂര മർദ്ദനം നേരിട്ടെന്ന പരാതിയുമായി ഭിന്നശേഷി വിദ്യാർത്ഥി.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ രണ്ടാം വർഷ ഇസ്ലാമിക ഹിസ്റ്ററി വിദ്യാർത്ഥി മുഹമ്മദ് അനസിനാണ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകരിൽ നിന്ന് ക്രൂര മർദ്ദനം നേരിട്ടത്.
എസ്എഫ്ഐയിലെ തന്നെ അംഗമാണ് മർദ്ദനമേറ്റ മുഹമ്മദ് അനസും. കഴിഞ്ഞ ദിവസം പാർട്ടി പരിപാടിയുടെ ഭാഗമായി തന്നോട് കൊടിയും തോരണങ്ങളും മറ്റും കെട്ടാൻ എസ്എഫ്ഐ പ്രവർത്തകർ ആവശ്യപ്പെട്ടെന്നും എന്നാൽ തനിക്ക് കാലിന് സ്വാധീന കുറവുണ്ടെന്ന് പറഞ്ഞപ്പോൾ തന്നെ ഇവർ മർദ്ദിക്കുകയായിരിന്നു എന്നും മുഹമ്മദ് അനസ് പറയുന്നു.
കൊടി കെട്ടാൻ പറഞ്ഞപ്പോൾ പറ്റില്ല കാൽ വയ്യ എന്ന് പറഞ്ഞെന്നും തുടർന്ന് ഇതേചൊല്ലി യൂണിറ്റ് പ്രസിഡൻ്റായ അമൽചന്ദ് തന്നെ മർദ്ദിച്ചുവെന്നും മുഹമ്മദ് അനസ് പറഞ്ഞു.
എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളായ നാലുപേർക്കെതിരെ മുഹമ്മദ് അനസ് കന്റോൻമെന്റ് പൊലീസിന് പരാതി നൽകിയിട്ടുണ്ട് .യൂണിറ്റ് റൂമിൽ എത്തിച്ച് വിദ്യാർത്ഥിയെ മർദ്ദിച്ചെന്നാണ് പരാതി.
കാലിന് അസൗകര്യം ഉണ്ടെന്ന് പറഞ്ഞപ്പോൾ അസഭ്യം പറയുകയും വൈകല്യത്തെ കളിയാക്കുകയും ചെയ്തുവെന്നാണ് പരാതി.
വൈകല്യമുള്ള കാലിൽ ഷൂ വച്ചു ചവിട്ടി, ചോദിച്ചെത്തിയ സുഹൃത്തിനേയും ഇവർ മർദ്ദിച്ചിരുന്നു. പുറത്ത് പറഞ്ഞാൽ വീട്ടിൽ കയറി അടിക്കുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയെന്നും വിദ്യാർത്ഥി.
#differently #abled #student #filed #complaint #against #SFI #workers