#fakemessage | സൈബർതട്ടിപ്പിന് ശ്രമം,'എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ്ടോപ്പ്'; വ്യാജ സന്ദേശത്തിൽ കുടുങ്ങരുതെന്ന് വിദ്യാഭ്യാസ മന്ത്രി

#fakemessage | സൈബർതട്ടിപ്പിന് ശ്രമം,'എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ്ടോപ്പ്'; വ്യാജ സന്ദേശത്തിൽ കുടുങ്ങരുതെന്ന് വിദ്യാഭ്യാസ മന്ത്രി
Dec 3, 2024 05:49 PM | By VIPIN P V

തിരുവനന്തപുരം: (www.truevisionnews.com) എല്ലാ വിദ്യാർത്ഥികൾക്കും പൊതുവിദ്യാഭ്യാസ വകുപ്പ് സൗജന്യ ലാപ്ടോപ്പ് വിതരണം ചെയ്യുമെന്ന പ്രചാരണം വ്യാജമാണെന്നും സൈബർ തട്ടിപ്പിൽ കുടുങ്ങരുതെന്നും വിദ്യാഭ്യാസ മന്ത്രിയുടെ മുന്നറിയിപ്പ്.

എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ ലാപ്ടോപ്പ് എന്ന് അറിയിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ അപേക്ഷകരുടെ പേരു വിവരങ്ങൾ അടക്കം ശേഖരിച്ചുകൊണ്ട് ഒരു സൈബർ തട്ടിപ്പിന് ശ്രമം നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

പൊതുജനങ്ങൾ തട്ടിപ്പിന് ഇരയാകുന്നത് തടയാൻ അതിവേഗം നടപടികൾ കൈക്കൊള്ളാൻ പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയതായും മന്ത്രി അറിയിച്ചു.

സാധാരണ ജനങ്ങളിലേക്ക് വാട്ട്സ്ആപ്പ് സന്ദേശം വഴിയാണ് ഈ ലിങ്ക് എത്തുന്നത്. വാട്ട്സ്ആപ്പ് മെസ്സേജ് വഴി രജിസ്‌ട്രേഷന്‍ ലിങ്ക് സഹിതമാണ് പ്രചരണം.

വാട്ട്സ്ആപ്പ് കൂടാതെ ഫേസ്ബുക്കിലും സന്ദേശം പ്രചരിക്കുന്നുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സർക്കാരിന്‍റേയും ഔദ്യോഗിക ചിഹ്നങ്ങൾ ഉപയോഗിച്ചാണ് സന്ദേശം പ്രചരിപ്പിക്കുന്നത് എന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.

വിദ്യാർത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകാതിരിക്കണമെന്നും ജാഗ്രത വേണമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

#Attempted #cyberfraud #Freelaptop #students #fall #fakemessages #EducationMinister

Next TV

Related Stories
#fire | 18 കൊല്ലമായി തളര്‍ന്നുകിടക്കുന്ന യുവാവ് വീടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ചു

Jan 17, 2025 02:08 PM

#fire | 18 കൊല്ലമായി തളര്‍ന്നുകിടക്കുന്ന യുവാവ് വീടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ചു

ഉടനെ ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി തീ കെടുത്തി. ഷോട്ട് സര്‍ക്യൂട്ട് ആകാം തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ്...

Read More >>
#accident |  പത്തനംതിട്ട അപകടം; ബസ് അമിത വേഗതയിലായിരുന്നു, ഒരു ടയര്‍ തേഞ്ഞ നിലയിലെന്ന്  എംവിഐ

Jan 17, 2025 01:50 PM

#accident | പത്തനംതിട്ട അപകടം; ബസ് അമിത വേഗതയിലായിരുന്നു, ഒരു ടയര്‍ തേഞ്ഞ നിലയിലെന്ന് എംവിഐ

നിയന്ത്രണം വിട്ട ബസ് വളവില്‍വെച്ച് മറിയുകയായിരുന്നു. സ്പീഡ് ഗവര്‍ണറിനോ ടയറിനോ മറ്റോ തകരാറില്ലെന്നും എംവിഐ...

Read More >>
#PinarayiVijayan | വേദിയില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

Jan 17, 2025 01:41 PM

#PinarayiVijayan | വേദിയില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

ഡിസംബര്‍ 31-ന് തലച്ചോറിന്റെയും നട്ടെല്ലിന്റെയും പരിക്കുകളില്‍ പുരോഗതി കാണിച്ചു...

Read More >>
#death | ലോറിയിൽ നിന്ന് മരം ഇറക്കുന്നതിനിടെ ദേഹത്ത് വീണ് ചുമട്ടുതൊഴിലാളി മരിച്ചു

Jan 17, 2025 01:36 PM

#death | ലോറിയിൽ നിന്ന് മരം ഇറക്കുന്നതിനിടെ ദേഹത്ത് വീണ് ചുമട്ടുതൊഴിലാളി മരിച്ചു

കൂടെയുണ്ടായിരുന്ന സുഹൃത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ...

Read More >>
#chendamangalammurder | ചേന്ദമംഗലം കൂട്ടക്കൊല; പ്രതി ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാൻ പരിശോധന

Jan 17, 2025 01:19 PM

#chendamangalammurder | ചേന്ദമംഗലം കൂട്ടക്കൊല; പ്രതി ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാൻ പരിശോധന

കൃത്യം നടത്തിയതിന് ശേഷം ആക്രമണത്തിന് ഇരയായ ജിതിൻ്റെ ബൈക്കിലാണ് പ്രതി സംഭവസ്ഥലത്ത് നിന്നും പോയത്....

Read More >>
#train | യാത്രക്കാരുടെ  പ്രത്യേക ശ്രദ്ധയ്ക്ക്..., ഇന്നും നാളെയും  മൂന്ന് ട്രെയിനുകളുടെ സമയത്തിൽ മാറ്റം

Jan 17, 2025 01:15 PM

#train | യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്..., ഇന്നും നാളെയും മൂന്ന് ട്രെയിനുകളുടെ സമയത്തിൽ മാറ്റം

തിരുവനന്തപുരം റെയില്‍വെ ഡിവിഷനില്‍ എന്‍ജിനീയറിങ്‌ ജോലികള്‍ നടക്കുന്നതിനാൽ മൂന്ന് ട്രെയിനുകൾ വൈകുമെന്ന് തിരുവനന്തപുരം റെയിൽവെ ഡിവിഷൻ അധിക്യതർ...

Read More >>
Top Stories