കിളികൊല്ലൂർ: (www.truevisionnews.com) എട്ടുവയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയയാൾ അറസ്റ്റിൽ. കൊറ്റംകര, പേരൂർ തെറ്റിച്ചിറ പുത്തൻ വീട്ടിൽ നൗഷാദ് (54) ആണ് കിളികൊല്ലൂർ പൊലീസിന്റെ പിടിയിലായത്.
കടയിൽനിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ ഇയാൾ പരിചയത്തിന്റെ പേരിൽ വീട്ടിലെത്തിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
പെൺകുട്ടിയിൽനിന്ന് വിവരങ്ങൾ മനസ്സിലാക്കിയ രക്ഷകർത്താക്കൾ പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത്അറസ്റ്റ് ചെയ്യുകയായിരുന്നു.
കിളികൊല്ലൂർ പൊലീസ് ഇൻസ്പെക്ടർ ഉമറുൾ ഫാറൂഖിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ശ്രീജിത്, സന്തോഷ്, സി.പി.ഒമാരായ ബിജീഷ്, സാജ്, അശോക് ചന്ദ്രൻ, ജീനാമോൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
#eight #year #oldgirl #who #way #home #after #buying #things #year #old #man #arrested