മെഡിക്കല്‍ കോളേജ്: (truevisionnews.com) എസ്.എ.ടി കാന്റീനില്‍നിന്ന് ഞായറാഴ്ച രാവിലെ രോഗിക്കായി വാങ്ങിയ ഭക്ഷണത്തില്‍ ജീവനുള്ള പുഴുവിനെ കണ്ടെത്തിയെന്ന് ആക്ഷേപം.
എസ്.എ.ടി ആശുപത്രി സൂപ്രണ്ട് സെക്രട്ടറിയായ എസ്.എ.ടി ഹെല്‍ത്ത് എജുക്കേഷന്‍ സൊസൈറ്റി കാന്റീനില്‍നിന്ന് വാങ്ങിയ ബൂരിയിലാണ് ജീവനുള്ള പുഴുവിനെ കണ്ടെത്തിയത്.
16ാം വാര്‍ഡിലുള്ള രോഗിയുടെ കൂട്ടിരിപ്പുകാരനാണ് ബൂരിക്കൊപ്പം ജീവനുള്ള പുഴുവിനെ കിട്ടിയത്.
പുഴുവിനെ കണ്ടെത്തിയതാടെ ഇയാള്‍ ബന്ധപ്പെട്ട അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അധികൃതര്‍ ഭക്ഷണശാലയിലെത്തി സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചു.
കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
#Worms #found #food #purchased #patient #from #SAT #canteen #omplaint