#Suryajithdeath | സൂര്യജിത്തിന് ഇന്ന് വിട നൽകും; പുറമേരി വീട്ടുവളപ്പിൽ ഇന്ന് വൈകിട്ട് സംസ്‌കാരം

#Suryajithdeath |   സൂര്യജിത്തിന് ഇന്ന് വിട നൽകും; പുറമേരി വീട്ടുവളപ്പിൽ ഇന്ന് വൈകിട്ട് സംസ്‌കാരം
Dec 2, 2024 11:38 AM | By Susmitha Surendran

പുറമേരി: (truevisionnews.com)  കൂട്ടുകാരനോടൊപ്പം കുളിക്കാനിറങ്ങിയതിനിടയിൽ പുറമേരിയിൽ പറക്കുളത്തിൽ മുങ്ങി മരിച്ച സൂര്യജിത്തിന്റെ വേർപാടിൽ ഉൾക്കൊള്ളാനാവാതെ നാടും കൂട്ടുകാരും.

മൃതദേഹം പോസ്റ്റുമോർട്ടത്തിനായി വടകര ഗവ. ജില്ലാ ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും. പോസ്റ്റുമോർട്ടത്തിണ് ശേഷം സൂര്യജിത്തിന്റെ മൃതദേഹം ഇന്ന് വൈകീട്ട് 4 മണിക്ക് ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും .

ജീവിത പ്രാരാബ്ധങ്ങൾക്കിടയിലും നിഷ്കളങ്കമായ അവന്റെ കളിചിരികളോർത്ത് വിതുമ്പുകയാണ് പ്രിയപ്പെട്ട ഉറ്റവരും ഉടയവരും.

പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി പുറമേരി അറാം വെള്ളിയിലെ നടുക്കണ്ടിൽ സൂര്യജിത്ത് (16 ) ആണ് ഇന്നലെ പാറക്കുളത്തിൽ മുങ്ങി മരിച്ചത്.

വീട്ടിൽ വൈദ്യുതി വെളിച്ചം ലഭിച്ചതിൻ്റെ സന്തോഷം പങ്കുവെക്കാൻ ക്ഷണിച്ചു വരുത്തിയ കൂട്ടുകാരനോടൊപ്പം വീടിന് സമീപത്തെ പാറക്കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു സൂര്യജിത്ത്.ഇന്നലെ ഉച്ചക്ക് രണ്ടരയോടെയായിരുന്നു അപകടം.

വീടിനടുത്തെ കരിങ്കൽ പാറവെട്ടിയപ്പോൾ രൂപപ്പെട്ട അറാംവെള്ളി കുളത്തിൽ മുങ്ങിത്താഴുകയായിരുന്നു. സൂര്യജിത്തിന് നീന്തൽ വശമില്ല. നീന്തൽ അറിയാവുന്ന തൂണേരി സ്വദേശിയായ വിദ്യാർത്ഥി സമീപത്തെ ക്ലബിൽ ഉണ്ടായിരുന്ന ആളുകളെ വിളിച്ചു വരുത്തി.

ഇവർ നടത്തിയ തിരച്ചിലിൽ പത്ത് മിനിറ്റിന് ശേഷമാണ് കുളത്തിന് അടിയിലെ ചെളിയിൽ കുടുങ്ങിയ കുട്ടിയെ കണ്ടെത്തിയത്.നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

മരപ്പണിക്കാരനായ ശശിയുടെയും മോനിഷയുടെയും മകനാണ് സൂര്യജിത്ത്. മുതുവടത്തൂർ സ്വദേശികളായ ശശിയും കുടുംവും ഒരു വർഷം മുമ്പാണ് അറാം വള്ളിയിൽ വീട് നിർമിക്കാനായി സ്ഥലം വാങ്ങിയത്.

ഇവിടെ താൽക്കാലിക ഷെഡ് കെട്ടിയാണ് ശശിയും ഭാര്യയും രണ്ട് മക്കളും താമസിച്ചിരുന്നത്. ഇവിടെ വൈദ്യുതി കണക്ഷൻ ലഭിച്ചിരുന്നില്ല. മണ്ണെണ്ണ വിളക്കിന്റെയും മെഴുതിരി വെളിച്ചത്തിന്റെയും സഹായത്തോടെയാണ് സൂര്യജിത്തും സഹോദരി തേജാ ലക്ഷ്മിയും പഠിച്ചിരുന്നത്.

കഴിഞ്ഞ ദിവസമാണ് ഈ വീട്ടിൽ വൈദ്യുതി കണക്ഷൻ ലഭിച്ചത്. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ വന്ന സന്തോഷം പങ്കുവെക്കാനാണ് തന്റെ സഹപാഠിയായ തൂണേരി സ്വദേശി കൂട്ടുകാരനെ സൂര്യജിത് വീട്ടിലേക്ക് ക്ഷണിച്ചത്.

പ്ലസ് വൺ ക്ലാസിലെ മിടുക്കനായ വിദ്യാർത്ഥിയുടെ വേർപാടിൽ സഹപാഠികൾക്ക് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല. കെ ആർ ഹൈസ്കൂൾ അങ്കണത്തിൽ പൊതുദർശനത്തിന് വെക്കാനായിരുന്നു നാട്ടുകാർ നേരത്തെ ആലോചിരുന്നത്.




എന്നാൽ പോസ്റ്റ്മോർട്ടം വടകരയിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റിയതിനാൽ മൃതദേഹം വിട്ടു കിട്ടുന്നത് വൈകും.


#cremation #Suryajith #who #drowned #Pakkulam #Puramari #today

Next TV

Related Stories
#liquorsale | 'കുടിച്ച്' പൊളിച്ച് ക്രിസ്മസും; റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ മദ്യം

Dec 26, 2024 03:14 PM

#liquorsale | 'കുടിച്ച്' പൊളിച്ച് ക്രിസ്മസും; റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ മദ്യം

ഈ വര്‍ഷം ഡിസംബര്‍ 24ന് ഔട്ട്ലെറ്റുകളിലൂടെ 71.40 കോടിയുടെയും വെയര്‍ഹൗസുകളിലൂടെ 26.02 കോടിയുടെയും അടക്കം ആകെ 97.42 കോടിയുടെ മദ്യമാണ്...

Read More >>
#Mtvasudevannair | ഈശ്വരൻ പോലും പൂർണനല്ലായെന്നാണ് പറയാറ്, പക്ഷെ എം ടി എന്നാൽ പൂർണതയാണ്' -ശ്രീകുമാരൻ തമ്പി

Dec 26, 2024 02:00 PM

#Mtvasudevannair | ഈശ്വരൻ പോലും പൂർണനല്ലായെന്നാണ് പറയാറ്, പക്ഷെ എം ടി എന്നാൽ പൂർണതയാണ്' -ശ്രീകുമാരൻ തമ്പി

തനിക്ക് ഒരുപാട് പിന്തുണ നൽകിയ ആളാണ് എം ടിയെന്നും തന്നെ അനിയനെ പോലെ സനേഹിച്ചിരുന്നുവെന്നും ശ്രീകുമാരൻ തമ്പി...

Read More >>
#Honeybeeattck  |  തേനീച്ചയുടെ കുത്തേറ്റ് വളയത്ത് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

Dec 26, 2024 01:57 PM

#Honeybeeattck | തേനീച്ചയുടെ കുത്തേറ്റ് വളയത്ത് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്...

Read More >>
#wildbuffaloattack | സ്കൂട്ടർ യാത്രികർക്ക് നേരെ കാട്ടുപോത്ത് ആക്രമം; രണ്ട് യുവാക്കൾക്ക് പരിക്ക്

Dec 26, 2024 01:11 PM

#wildbuffaloattack | സ്കൂട്ടർ യാത്രികർക്ക് നേരെ കാട്ടുപോത്ത് ആക്രമം; രണ്ട് യുവാക്കൾക്ക് പരിക്ക്

യുവാക്കളെ ആക്രമിച്ച ശേഷം കാത്തുപോത്ത് നെയ്യാർ കനാൽ കടന്ന് ജയിൽ കോമ്പൗണ്ടിലേക്ക് കടന്നതായി നാട്ടുകാർ...

Read More >>
#foundbody | കോവളത്ത് കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

Dec 26, 2024 01:06 PM

#foundbody | കോവളത്ത് കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

പാറകള്‍ക്കിടയില്‍ കുടുങ്ങിയ നിലയിലായിരുന്നു...

Read More >>
Top Stories










Entertainment News