#holyday | 'എല്ലാവരും ഉറക്കമായോ....കുട്ടികളെ സ്കൂളിലേക്ക് വിടേണ്ട കേട്ടോ’; കലക്ടറുടെ കുറിപ്പ് വൈറൽ

#holyday |  'എല്ലാവരും ഉറക്കമായോ....കുട്ടികളെ സ്കൂളിലേക്ക് വിടേണ്ട കേട്ടോ’; കലക്ടറുടെ കുറിപ്പ് വൈറൽ
Dec 2, 2024 06:40 AM | By Susmitha Surendran

തൊടുപുഴ: (truevisionnews.com) ഇടുക്കി ജില്ലയിൽ അവധിയാണെന്ന വിവരം കലക്ടർ അറിയിച്ചത് വ്യത്യസ്തമായി. വൈകിയാണ് അവധി നൽകുന്നതിൽ തീരുമാനമായത്. ‘എല്ലാവരും ഉറക്കമായോ..... നാളെ കുട്ടികളെ സ്കൂളിലേക്കും കോളേജിലേക്കും വിടേണ്ട കേട്ടോ....

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച (02.12.2024) ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്’ -രാത്രി 11.22ന് ഇടുക്കി ജില്ല കലക്ടർ വി. വിഗ്നേശ്വരി ഫേസ്ബുക് പേജിൽ കുറിച്ചു.

കുറിപ്പിന്റെ പൂർണരൂപം

‘എല്ലാവരും ഉറക്കമായോ..... നാളെ കുട്ടികളെ സ്കൂളിലേക്കും കോളേജിലേക്കും വിടേണ്ട കേട്ടോ.... കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച (02.12.2024) ഇടുക്കി ജില്ലയിലെ പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

അങ്കണവാടികൾ, മദ്രസ, കിൻഡർഗാർട്ടൻ എന്നിവയ്ക്കും അവധി ബാധകമാണ്. ട്യൂഷൻ സെൻററുകൾ ഒരു കാരണവശാലും പ്രവർത്തിക്കാൻ പാടില്ല .

പൂർണ്ണമായും റസിഡൻഷ്യൽ ആയി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും മാറ്റമുണ്ടാകില്ല.

ജില്ലയിലെ അഞ്ച് താലൂക്കുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ ലഭിക്കണം .അതിനുശേഷം മുൻപ് സൂചിപ്പിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും പരിശോധിച്ചു മാത്രമേ ഉത്തരവിറക്കാൻ ആകൂ.... വൈകിയതിന് കാരണം മനസ്സിലാകുമല്ലോ...’

#Collector #informed #differently #about #holiday #Idukki #district.

Next TV

Related Stories
#accident |  കെ എസ് ആർ ടി സി ബസ് തട്ടി ഭിക്ഷാടകൻ മരിച്ചു; അപകടം ആളെ ഇറക്കി മുന്നോട്ടെടുക്കവെ

Dec 26, 2024 04:48 PM

#accident | കെ എസ് ആർ ടി സി ബസ് തട്ടി ഭിക്ഷാടകൻ മരിച്ചു; അപകടം ആളെ ഇറക്കി മുന്നോട്ടെടുക്കവെ

മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്നാണ് ആളിനെ...

Read More >>
#drowned |  കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ16 കാരൻ മുങ്ങിമരിച്ചു

Dec 26, 2024 04:33 PM

#drowned | കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ16 കാരൻ മുങ്ങിമരിച്ചു

കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ അസീഫിനെ ഇന്നു ഉച്ചയ്ക്ക് 12.30 ഓടെ...

Read More >>
#onlinefraud | മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി വഴി തട്ടിപ്പ്, കണ്ണൂർ സ്വദേശി പിടിയില്‍

Dec 26, 2024 04:25 PM

#onlinefraud | മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി വഴി തട്ടിപ്പ്, കണ്ണൂർ സ്വദേശി പിടിയില്‍

ചേർത്തല തെക്ക് പഞ്ചായത്ത് വേളംപറമ്പ് ശ്രീകാന്തിന്റെ അക്കൗണ്ടിൽ നിന്ന് രണ്ടു ലക്ഷം രൂപ തട്ടിയെടുത്തെന്നാണ്...

Read More >>
#Shock | വിവാഹ വീട്ടിലെ പന്തൽ അഴിച്ചു മാറ്റുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

Dec 26, 2024 04:24 PM

#Shock | വിവാഹ വീട്ടിലെ പന്തൽ അഴിച്ചു മാറ്റുന്നതിനിടെ ഷോക്കേറ്റു; യുവാവിന് ദാരുണാന്ത്യം

ഇതോടെ വൈദ്യുതാഘാതമേറ്റ യുവാവിനെ നാട്ടുകാർ വേഗത്തിൽ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ...

Read More >>
#WelfareParty | സംഘ്പരിവാറിന്റെ രാഷ്ട്രീയത്തിന് സിപിഎം വളം വെക്കുന്നു - വെൽഫെയർ പാർട്ടി

Dec 26, 2024 03:58 PM

#WelfareParty | സംഘ്പരിവാറിന്റെ രാഷ്ട്രീയത്തിന് സിപിഎം വളം വെക്കുന്നു - വെൽഫെയർ പാർട്ടി

ജനുവരിയിൽ നടക്കുന്ന പ്രവർത്തന ഫണ്ട് ശേഖരണ കാമ്പയിൻ വിശദീകരിച്ചു കൊണ്ട് ജില്ലാ സെക്രട്ടറി കെ.എം.എ ഹമീദ് മാസ്റ്റർ...

Read More >>
Top Stories