Nov 15, 2024 11:43 AM

കോട്ടയം : (truevisionnews.com) ആത്മകഥാ വിവാദവുമായി ബന്ധപ്പെട്ട് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്റെ പരാതിയില്‍ ഇന്ന് പ്രാഥമിക അന്വേഷണം ആരംഭിക്കും.

കോട്ടയം എസ്പി എ ഷാഹുൽ ഹമീദിന്റെ നേത്യത്വത്തിലാണ് അന്വേഷണം നടക്കുക. ഇ പി ജയരാജൻ പരാതിയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം തന്നെ അന്വേഷിക്കും.

ഡി സി ബുക്‌സ് അധികൃതരിൽ നിന്നും വിവരങ്ങൾ തേടി ആവശ്യമെങ്കിൽ ഇ പിയിൽ നിന്നും സംഘം മൊഴി എടുക്കും. എന്നാൽ കേസെടുക്കാതെയുള്ള പ്രാഥമികാന്വേഷണമാണ് നടക്കുക.

സിപിഐഎമ്മിനേയും എല്‍ഡിഎഫിനേയും ഉള്‍പ്പെടെ വിമര്‍ശിക്കുന്ന പരാമര്‍ശങ്ങള്‍ ഇ പിയുടെ ആത്മകഥയില്‍ ഉണ്ടെന്നായിരുന്നു പുറത്തുവന്ന വാര്‍ത്തകള്‍.

ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളില്‍ അന്വേഷണം വേണമെന്നാണ് ഇ പി ജയരാജന്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ആത്മകഥയുടെ മറവില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്നും തെറ്റായ പ്രചരണം നടത്തിയെന്നുമാണ് പരാതിയില്‍ പറയുന്നത്.

#Autobiography #Controversy #preliminary #inquiry #EP #complaint #today

Next TV

Top Stories










Entertainment News