#LiftStuck | വടകര റെയില്‍വേ സ്റ്റേഷനിലെ ലിഫ്റ്റില്‍ കുടുങ്ങി ഭിന്നശേഷിക്കാരനും പെണ്‍കുട്ടികളും; ലിഫ്റ്റ് നിലയ്ക്കുന്നത് പതിവെന്ന് യാത്രക്കാർ

#LiftStuck | വടകര റെയില്‍വേ സ്റ്റേഷനിലെ ലിഫ്റ്റില്‍ കുടുങ്ങി ഭിന്നശേഷിക്കാരനും പെണ്‍കുട്ടികളും; ലിഫ്റ്റ് നിലയ്ക്കുന്നത് പതിവെന്ന്  യാത്രക്കാർ
Nov 11, 2024 01:22 PM | By VIPIN P V

വടകര (കോഴിക്കോട് ): (truevisionnews.com) വടകര റെയില്‍വേ സ്റ്റേഷന്‍ ലിഫ്റ്റില്‍ കുടുങ്ങി യാത്രക്കാര്‍. ഭിന്നശേഷിക്കാരനും രണ്ട് പെണ്‍കുട്ടികളുമാണ് തിങ്കൾ രാവിലെ എട്ട് മണിയോടെ ലിഫ്റ്റിനകത്ത് കുടുങ്ങിയത്.

കറണ്ട് പോയതോടെ യാത്രക്കാര്‍ ലിഫ്റ്റില്‍ കുടുങ്ങുകയായിരുന്നു. അരമണിക്കൂറോളമാണ് യാത്രക്കാര്‍ കുടുങ്ങിക്കിടന്നത്.

ഭിന്നശേഷിക്കാരനായ വടകര മേപ്പയൂർ സ്വദേശി മനോജ് കുമാറും രാവിലെ 8.20ന്റെ യശ്വന്ത്പൂര്‍ എക്‌സ്പ്രസിന് കണ്ണൂരിലേക്ക് പോകാന്‍ എത്തിയ യാത്രക്കാരായ രണ്ട് പെണ്‍കുട്ടികളുമാണ് ലിഫ്റ്റിനകത്ത് അകപ്പെട്ടത്.

കറൻ്റ് പോയാല്‍ പ്രവര്‍ത്തിക്കാന്‍ ഏറെ സമയമെടുക്കുക പതിവാണ്.

ലിഫ്റ്റില്‍ അകപ്പെട്ട പെണ്‍കുട്ടികള്‍ പരിഭ്രാന്തരായതോടെ മനോജ് കുമാര്‍ ധൈര്യം പകര്‍ന്ന് ഇവരെ സംരക്ഷിച്ച് നിര്‍ത്തുകയായിരുന്നു. ട്രെയിന്‍ നഷ്ടമായതിനാല്‍ 10.30ൻ്റെ ട്രെയിനിനാണ് പോകാനായത്.

ലിഫ്റ്റിനകത്ത് പ്രദര്‍ശിപ്പിച്ച നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ നാദാപുരം ഫയര്‍ ഫോഴ്‌സിനെയാണ് യാത്രക്കാര്‍ക്ക് ലഭിച്ചത്.

റെയില്‍വേയുടെ നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ തൃശൂരിലാണ് ലഭിച്ചത്. ഇവര്‍ വിവരമറിയിച്ചതോടെ വടകര റെയില്‍വേ അധികൃതര്‍ എത്തി രക്ഷപ്പെടുത്തുകയായിരുന്നു.

ഏറെ കാലമായി കേടായ ബാറ്ററി മാറ്റി സ്ഥാപിക്കാന്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഇതുവരെ മാറ്റി സ്ഥാപിച്ചിട്ടില്ല. ലിഫ്റ്റ് നിലയ്ക്കുന്നത് ഇവിടെ പതിവാണെന്ന് യാത്രക്കാർ.

#Disabled #man #girls #stuck #lift #Vadakara #railwaystation #lift #stop #frequented #commuters

Next TV

Related Stories
#saved |  പാപനാശം ബീച്ചിൽ തിരയിൽപ്പെട്ട 16 കാരന് രക്ഷകരായി ലൈഫ് ഗാർഡുകൾ

Dec 26, 2024 07:13 PM

#saved | പാപനാശം ബീച്ചിൽ തിരയിൽപ്പെട്ട 16 കാരന് രക്ഷകരായി ലൈഫ് ഗാർഡുകൾ

കുട്ടിയെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഓക്സിജൻ അളവ് കുറവായതിനാൽ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് റഫർ...

Read More >>
#MTVasudevanNair | കാലം സാക്ഷി; സാഹിത്യകുലപതി എം.ടി. വാസുദേവൻ നായർക്ക് വിട നൽകി കേരളം

Dec 26, 2024 05:37 PM

#MTVasudevanNair | കാലം സാക്ഷി; സാഹിത്യകുലപതി എം.ടി. വാസുദേവൻ നായർക്ക് വിട നൽകി കേരളം

1984ല്‍ ആണ് രണ്ടാമൂഴം പുറത്തു വരുന്നത്. മഹാഭാരതം കഥയിലെ പല ഏടുകളും ഭീമന്റെ വീക്ഷണകോണില്‍ നിന്ന് നോക്കിക്കാണുന്ന വിധത്തില്‍ ഭീമനെ...

Read More >>
#accident |  കെ എസ് ആർ ടി സി ബസ് തട്ടി ഭിക്ഷാടകൻ മരിച്ചു; അപകടം ആളെ ഇറക്കി മുന്നോട്ടെടുക്കവെ

Dec 26, 2024 04:48 PM

#accident | കെ എസ് ആർ ടി സി ബസ് തട്ടി ഭിക്ഷാടകൻ മരിച്ചു; അപകടം ആളെ ഇറക്കി മുന്നോട്ടെടുക്കവെ

മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്നാണ് ആളിനെ...

Read More >>
#drowned |  കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ16 കാരൻ മുങ്ങിമരിച്ചു

Dec 26, 2024 04:33 PM

#drowned | കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ16 കാരൻ മുങ്ങിമരിച്ചു

കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ അസീഫിനെ ഇന്നു ഉച്ചയ്ക്ക് 12.30 ഓടെ...

Read More >>
#onlinefraud | മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി വഴി തട്ടിപ്പ്, കണ്ണൂർ സ്വദേശി പിടിയില്‍

Dec 26, 2024 04:25 PM

#onlinefraud | മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട യുവതി വഴി തട്ടിപ്പ്, കണ്ണൂർ സ്വദേശി പിടിയില്‍

ചേർത്തല തെക്ക് പഞ്ചായത്ത് വേളംപറമ്പ് ശ്രീകാന്തിന്റെ അക്കൗണ്ടിൽ നിന്ന് രണ്ടു ലക്ഷം രൂപ തട്ടിയെടുത്തെന്നാണ്...

Read More >>
Top Stories