#stabbed | മുന്‍വൈരാഗ്യം വാക്കേറ്റത്തിലെത്തി; വാക്കത്തി കൊണ്ട് തലയ്ക്ക് വെട്ടേറ്റ് യുവാവിന് ഗുരുതര പരിക്ക്

#stabbed | മുന്‍വൈരാഗ്യം വാക്കേറ്റത്തിലെത്തി; വാക്കത്തി കൊണ്ട് തലയ്ക്ക് വെട്ടേറ്റ് യുവാവിന് ഗുരുതര പരിക്ക്
Nov 9, 2024 11:18 AM | By VIPIN P V

ഇടുക്കി: (truevisionnews.com) വാക്കത്തി കൊണ്ട് തലയ്ക്ക് വെട്ടേറ്റ് യുവാവിന് ഗുരുതര പരിക്ക്. അടിമാലി ഒഴുവത്തടം തച്ചിലേത്ത് ജോസഫ് മാത്യുവിനാണ് (36) പരിക്കേറ്റത്.

സംഭവത്തില്‍ പ്രതിയായ ഒഴിവത്തടം സെറ്റില്‍മെന്റ് ഭാഗം സ്വദേശി ജോമോന് വേണ്ടി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. മുന്‍വൈരാഗ്യത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലാണ് വാക്കത്തി ഉപയോ​ഗിച്ച് ആക്രമണം ഉണ്ടായത്.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു സംഭവം. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് ജോമോന്‍ വാക്കത്തി ഉപയോഗിച്ച് ജോസഫിനെ വെട്ടുകയായിരുന്നു.

തലയ്ക്കും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റ ജോസഫിനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തിന് ദൃക്‌സാക്ഷികളായ മറ്റ് രണ്ട് പേരുടെ മൊഴിയെ തുടര്‍ന്ന് അടിമാലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

#previous #rivalry #head #youngman #seriously #injured #cut #head #knife

Next TV

Related Stories
#accident | വടകര കൈനാട്ടിയിൽ വാഹനാപകടം; സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്

Dec 2, 2024 12:34 PM

#accident | വടകര കൈനാട്ടിയിൽ വാഹനാപകടം; സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്

അപകടത്തിൽ ഓട്ടോറിക്ഷയ്ക്കുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ്...

Read More >>
#foundbody | കോഴിക്കോട് വടകരയിൽ കാണാതായ യുവാവ് പുഴയില്‍ മരിച്ച നിലയില്‍

Dec 2, 2024 12:29 PM

#foundbody | കോഴിക്കോട് വടകരയിൽ കാണാതായ യുവാവ് പുഴയില്‍ മരിച്ച നിലയില്‍

മോന്താൽ പുഴയിൽ പടന്നക്കര ഭാഗത്താണ് മൃതദേഹം...

Read More >>
#theft | 'ബുദ്ധി സ്വല്പം കൂടിപ്പോയി',  ദൃശ്യങ്ങള്‍ പതിയാതിരിക്കാൻ ക്യാമറ തിരിച്ചുവെച്ചത് മുറിയിലേക്ക്, മോഷണ വസ്തുക്കള്‍  കൊണ്ടുപോയത് സഞ്ചിയിലാക്കി

Dec 2, 2024 12:25 PM

#theft | 'ബുദ്ധി സ്വല്പം കൂടിപ്പോയി', ദൃശ്യങ്ങള്‍ പതിയാതിരിക്കാൻ ക്യാമറ തിരിച്ചുവെച്ചത് മുറിയിലേക്ക്, മോഷണ വസ്തുക്കള്‍ കൊണ്ടുപോയത് സഞ്ചിയിലാക്കി

മോഷണത്തിന് എത്തിയപ്പോള്‍ തെളിവ് നശിപ്പിക്കാനായും ദൃശ്യങ്ങള്‍ പതിയാതിരിക്കാനും ഒരു ക്യാമറ പ്രതി...

Read More >>
#accident | വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; സ്റ്റാൻഡിൽ ഇരിക്കുകയായിരുന്ന യുവാവിന്‍റെ മേൽ ബസ് പാഞ്ഞുകയറി

Dec 2, 2024 12:02 PM

#accident | വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; സ്റ്റാൻഡിൽ ഇരിക്കുകയായിരുന്ന യുവാവിന്‍റെ മേൽ ബസ് പാഞ്ഞുകയറി

യുവാവിന് ഗുരുതരമായ പരിക്ക് ഇല്ല. കാലിനും കൈക്കും ചെറിയ പരിക്ക്...

Read More >>
Top Stories

Entertainment News