BibinBabumurder | ഫ്ലാസ്ക് കൊണ്ട് തലയ്ക്കടിച്ചെന്ന് സഹോദരിയുടെ മൊഴി; ബിബിൻ ബാബുവിന്റെ കൊലപാതകത്തിൽ അമ്മയും സഹോദരങ്ങളും പിടിയിൽ

BibinBabumurder | ഫ്ലാസ്ക് കൊണ്ട് തലയ്ക്കടിച്ചെന്ന് സഹോദരിയുടെ മൊഴി; ബിബിൻ ബാബുവിന്റെ കൊലപാതകത്തിൽ അമ്മയും സഹോദരങ്ങളും പിടിയിൽ
Nov 9, 2024 06:26 AM | By VIPIN P V

ഇടുക്കി: (truevisionnews.com) തുങ്ങി മരിച്ചെന്നു പറഞ്ഞ് ബന്ധുക്കൾ ആശുപത്രിയിലെത്തിച്ച യുവാവ് കൊല്ലപ്പെട്ടതാണെന്ന് കണ്ടെത്തിയതിന് പിന്നാലെ പൊലീസ് നടത്തി.

അന്വേഷണത്തിൽ അമ്മയും സഹോദരങ്ങളും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിലായി. ഇടുക്കി പള്ളിക്കുന്ന് വുഡ് ലാൻഡ്സ് എസ്റ്റേറ്റിലെ ബിബിന്റെ മരണത്തിന് ഉത്തരവാദികളായ സഹോദരൻ വിനോദ്, അമ്മ പ്രേമ, സഹോദരി ബിനീത എന്നിവരെയാണ് പീരുമേട് പോലീസ് അറസ്റ്റ് ചെയ്തത്.

ബിബിൻ ആത്മഹത്യ ചെയ്തതാണെന്ന മൊഴിയിൽ ഉറച്ചുനിന്നത് പോലീസിനെ ഏറെ കുഴപ്പിച്ചിരുന്നു.

വുഡ് ലാൻഡ്സ് എസ്റ്റേറ്റിൽ താമസിക്കുന്ന കൊല്ലമറ്റത്ത് ബാബുവിന്റെ മകൻ ബിബിൻ ബാബുവിന്റെ മൃതദേഹം ചൊവ്വാഴ്ച വൈകുന്നേരമാണ് പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.

ആത്മഹത്യയെന്ന് വീട്ടുകാർ പറ‌ഞ്ഞെങ്കിലും പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് ക്രൂരമായ മർദനത്തിനിരയായി കൊല്ലപ്പെട്ടതാണെന്ന് വ്യക്തമായി.

എന്നാൽ ആത്മഹത്യയാണെന്ന് വീട്ടുകാർ ഉറപ്പിച്ചുപറഞ്ഞു. ഒടുവിൽ തെളിവുകൾ നിരത്തി മണിക്കൂറുകൾ നീണ്ട വിശദമായ ചോദ്യം ചെയ്യലിലാണ് ഇവർ കുറ്റം സമ്മതിച്ചത്

സംഭവ ദിവസം ഇവരുടെ വീട്ടിൽ ബിബിന്റെ സഹോദരിയുടെ മകളുടെ പിറന്നാൾ ആഘോഷ ചടങ്ങുകൾ നടക്കുകയായിരുന്നു. ഇതിനിടെ ബിബിൻ ബാബു മദ്യപിച്ച് വീട്ടിലെത്തി. സഹോദരിയുടെ ആൺസുഹൃത്തുക്കൾ സ്ഥിരമായി വീട്ടിലെത്തുന്നതിനെ ചൊല്ലി തർക്കമുണ്ടായി.

മുൻപും ഇതേച്ചൊല്ലി വീട്ടിൽ വഴക്കുണ്ടായിട്ടുണ്ട്. തർക്കത്തിനിടെ ബിബിൻ അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചു. ഇത് കണ്ട സഹേദരി ബിനീത വീട്ടിലിരുന്ന ഫ്ലാസ്‍കെടുത്ത് ബിബിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ഈ അടിയാണ് മരണ കാരണമായത്.

സംഘർഷത്തിനിടെ സഹോദരൻ വിനോദിന്റെ ചവിട്ടേറ്റ് ബിബിന്റെ ജനനേന്ദ്രിയവും തകർന്നു. അനക്കമില്ലാതായപ്പോൾ മരിച്ചെന്ന് കരുതിയാണ് ഇവർ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.

അറസ്റ്റിലായ മൂവരെയും സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന മറ്റാർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

ഇതിനായി റിമാൻഡിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും.

#Sister #statement #she #head #flask #Mother #siblings #arrested #BibinBabumurder

Next TV

Related Stories
#smuggledbird | പെരുമാറ്റത്തിൽ സംശയം തോന്നി; പരിശോധനയിൽ കണ്ടെത്തിയത് അനധികൃതമായി കടത്തിയ അപൂര്‍വയിനത്തിൽപെട്ട പക്ഷികളെ, രണ്ടു യുവാക്കള്‍ പിടിയിൽ

Dec 2, 2024 01:49 PM

#smuggledbird | പെരുമാറ്റത്തിൽ സംശയം തോന്നി; പരിശോധനയിൽ കണ്ടെത്തിയത് അനധികൃതമായി കടത്തിയ അപൂര്‍വയിനത്തിൽപെട്ട പക്ഷികളെ, രണ്ടു യുവാക്കള്‍ പിടിയിൽ

കാര്‍ഡ് ബോര്‍ഡ് പെട്ടിക്കുള്ളിലും പ്ലാസ്റ്റിക് ബോക്സുകളിലുമായിട്ടാണ് പക്ഷികളെ ഒളിപ്പിച്ച്...

Read More >>
#primaryhealthcenter | കറണ്ട് പോയല്ലോ...; മൊബൈൽ വെളിച്ചത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കുത്തിവയ്പ്പ്, പരാതി, ദൃശ്യങ്ങൾ പുറത്ത്

Dec 2, 2024 01:20 PM

#primaryhealthcenter | കറണ്ട് പോയല്ലോ...; മൊബൈൽ വെളിച്ചത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കുത്തിവയ്പ്പ്, പരാതി, ദൃശ്യങ്ങൾ പുറത്ത്

കറണ്ട് പോയതോടെ മൊബൈൽ ഫോണിലെ ലൈറ്റ് തെളിയിച്ച് രോഗികൾക്ക് കുത്തിവെയ്പ്പ്...

Read More >>
#policecase | സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന എ​ട്ടു​വ​യ​സു​കാ​രി​യെ വീ​ട്ടി​ലെ​ത്തി​ച്ച് ലൈം​ഗി​കാ​തി​ക്ര​മം; 54-കാരൻ പിടിയിൽ

Dec 2, 2024 12:58 PM

#policecase | സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി വീ​ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന എ​ട്ടു​വ​യ​സു​കാ​രി​യെ വീ​ട്ടി​ലെ​ത്തി​ച്ച് ലൈം​ഗി​കാ​തി​ക്ര​മം; 54-കാരൻ പിടിയിൽ

പെ​ൺ​കു​ട്ടി​യി​ൽ​നി​ന്ന് വി​വ​ര​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കി​യ ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന്​...

Read More >>
#Worms  | എസ്.എ.ടി കാന്റീനില്‍നിന്ന്​ രോ​ഗി​ക്കാ​യി വാങ്ങിയ ഭക്ഷണത്തില്‍ പു​ഴു​വി​നെ ക​ണ്ടെ​ത്തി, ആ​ക്ഷേ​പം

Dec 2, 2024 12:54 PM

#Worms | എസ്.എ.ടി കാന്റീനില്‍നിന്ന്​ രോ​ഗി​ക്കാ​യി വാങ്ങിയ ഭക്ഷണത്തില്‍ പു​ഴു​വി​നെ ക​ണ്ടെ​ത്തി, ആ​ക്ഷേ​പം

16ാം വാ​ര്‍ഡി​ലു​ള്ള രോ​ഗി​യു​ടെ കൂ​ട്ടി​രി​പ്പു​കാ​ര​നാ​ണ് ബൂ​രി​ക്കൊ​പ്പം ജീ​വ​നു​ള്ള പു​ഴു​വി​നെ കി​ട്ടി​യ​ത്....

Read More >>
#Karuvannurblackmoneycase | കരുവന്നൂർ കള്ളപ്പണ കേസ്; സിപിഐഎം നേതാവ് പി.ആർ അരവിന്ദാക്ഷന് ജാമ്യം

Dec 2, 2024 12:49 PM

#Karuvannurblackmoneycase | കരുവന്നൂർ കള്ളപ്പണ കേസ്; സിപിഐഎം നേതാവ് പി.ആർ അരവിന്ദാക്ഷന് ജാമ്യം

എന്നാല്‍, ഈ നിര്‍ദേശങ്ങളുടെ പരിധിയിലേക്ക് നിലവില്‍ അരവിന്ദാക്ഷന്റെയും ജില്‍സിന്റെയും ഈ കേസിലെ പങ്കാളിത്തം ഉള്‍പ്പെടുന്നില്ലെന്നും കോടതി...

Read More >>
#accident | വടകര കൈനാട്ടിയിൽ വാഹനാപകടം; സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്

Dec 2, 2024 12:34 PM

#accident | വടകര കൈനാട്ടിയിൽ വാഹനാപകടം; സ്വകാര്യ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടച്ച് ഓട്ടോ ഡ്രൈവർക്ക് പരിക്ക്

അപകടത്തിൽ ഓട്ടോറിക്ഷയ്ക്കുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ്...

Read More >>
Top Stories

Entertainment News