#ARREST | ദമ്പതികളെ കൊല്ലുമെന്ന് ഭീഷണി പിന്നാലെ മകനെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റിൽ

#ARREST | ദമ്പതികളെ കൊല്ലുമെന്ന് ഭീഷണി പിന്നാലെ മകനെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചു; യുവാവ് അറസ്റ്റിൽ
Nov 5, 2024 09:47 AM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com) മാറാട് സ്വദേശികളായ ദമ്പതികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മകനെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ ഒളിവിലായിരുന്ന യുവാവിനെ പൊലീസ് പിടികൂടി.

മാറാട് പൊട്ടം കണ്ടിപ്പറമ്പ് കടവത്ത് ഹൗസില്‍ കൊണ്ടാരം സുരേഷി(40)നെയാണ് മാറാട് പൊലീസ് അറസ്റ്റ് ചെയ്തത്.

പൊട്ടംകണ്ടിപറമ്പ് ലക്ഷ്മി നിലയത്തില്‍ വിനീഷ്, ഭാര്യ ബിന്‍സി എന്നിവരെയാണ് ഇയാള്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയത്. 2021 ഒക്ടോബര്‍ 26നായിരുന്നു സംഭവം നടന്നത്.

വിനീഷിന്റെയും ബിന്‍സിയുടെയും മകനെ കല്ലുകൊണ്ട് എറിഞ്ഞ് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മാറാട് പൊലീസ് കേസ് എടുക്കുകയും ഇയാള്‍ക്കായി തിരച്ചില്‍ നടത്തുകയും ചെയ്തു. എന്നാല്‍ പൊലീസിന് പിടികൊടുക്കാതെ ഇയാള്‍ മുങ്ങുകയായിരുന്നു.

സുരേഷ് അരക്കിണര്‍ ഭാഗത്ത് ഉണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ നീക്കത്തിലൂടെയാണ് പിടിയിലായത്.

മാറാട്, നല്ലളം സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ അടിപിടി കേസുകള്‍ നിലവിലുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.

#After #threatening #kill #couple #son #injured #pelting #stones #young #man #under #arrest

Next TV

Related Stories
#Iffk | ചലച്ചിത്ര രം​ഗത്തെ മഹാപ്രതിഭകളുടെ ഓർമ്മയിൽ സ്‌മൃതിദീപ പ്രയാണം; നെയ്യാറ്റിൻകരയിൽ തുടങ്ങി തിരുവനന്തപുരത്ത് സമാപനം

Dec 12, 2024 10:23 PM

#Iffk | ചലച്ചിത്ര രം​ഗത്തെ മഹാപ്രതിഭകളുടെ ഓർമ്മയിൽ സ്‌മൃതിദീപ പ്രയാണം; നെയ്യാറ്റിൻകരയിൽ തുടങ്ങി തിരുവനന്തപുരത്ത് സമാപനം

നെയ്യാറ്റിൻകരയിൽ മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയലിന്റെ സ്‌മൃതികുടീരത്തിന് മുന്നിൽ നിന്നാണ് യാത്രയ്ക്ക്...

Read More >>
#holiday | ചക്കുളത്തുകാവ് പൊങ്കാല; സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ  അവധി

Dec 12, 2024 10:18 PM

#holiday | ചക്കുളത്തുകാവ് പൊങ്കാല; സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

പൊതുപരീക്ഷകൾ മുൻ നിശ്ചയപ്രകാരം നടത്തുന്നതിന് ഈ ഉത്തരവ് ബാധകമല്ലെന്നും കളക്ടർ‌...

Read More >>
#Childmarriage | വർക്കലയിൽ ശൈശവ വിവാഹം; നവവരൻ പോക്സോ കേസിൽ അറസ്റ്റിൽ

Dec 12, 2024 09:57 PM

#Childmarriage | വർക്കലയിൽ ശൈശവ വിവാഹം; നവവരൻ പോക്സോ കേസിൽ അറസ്റ്റിൽ

വർക്കല സ്വദേശിനിയായ 17കാരിയെ വിവാഹം ചെയ്തതിനാണ് നവവരൻ...

Read More >>
#MannarkkadAccident | പനയമ്പാടം അപകടം; കരിമ്പ സ്കൂളിന് നാളെ അവധി, എതിരെ വന്ന വാഹനത്തിനെതിരെ കേസെടുത്ത് പൊലീസ്

Dec 12, 2024 09:54 PM

#MannarkkadAccident | പനയമ്പാടം അപകടം; കരിമ്പ സ്കൂളിന് നാളെ അവധി, എതിരെ വന്ന വാഹനത്തിനെതിരെ കേസെടുത്ത് പൊലീസ്

ഇന്ന് നടക്കുന്ന പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ മോർച്ചറിയിൽ സൂക്ഷിക്കും. രാവിലെ ആറിന് മൃതദേഹം വീട്ടിലേക്ക്...

Read More >>
#QatarMinistry |  ഖത്തർ ദേശീയ ദിനാഘോഷം; വാഹനങ്ങൾ അലങ്കരിക്കുന്നതിനുള്ള വ്യവസ്ഥകൾ പുറത്തുവിട്ട് ഖത്തർ ആഭ്യന്തര മന്ത്രാലയം

Dec 12, 2024 09:45 PM

#QatarMinistry | ഖത്തർ ദേശീയ ദിനാഘോഷം; വാഹനങ്ങൾ അലങ്കരിക്കുന്നതിനുള്ള വ്യവസ്ഥകൾ പുറത്തുവിട്ട് ഖത്തർ ആഭ്യന്തര മന്ത്രാലയം

ഡിസംബർ 12 മുതൽ 21 വരെ വാഹനങ്ങൾ അലങ്കരിക്കാം. 21 ന് ശേഷം അലങ്കാരങ്ങൾ നീക്കം...

Read More >>
Top Stories