കൊച്ചി: ( www.truevisionnews.com ) വൈപ്പിൻ ഞാറക്കലിൽ വനിത ഓട്ടോ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനം. വൈപ്പിൻ പള്ളത്താംകുളങ്ങര സ്വദേശി ജയക്കാണ് മർദനമേറ്റത്. ഇന്നലെ വെെകുന്നേരമാണ് സംഭവം. ആശുപത്രിയിലേക്ക് ഓട്ടം വിളിച്ച മൂന്നുപേരാണ് മര്‍ദിച്ചത്.
സംഭവത്തില്‍ ഞാറക്കൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഒരാളെത്തി ആശുപത്രിയില്‍ പോകണമെന്ന് പറഞ്ഞാണ് ഓട്ടോ വിളിച്ചത്. ഓട്ടോ കുറച്ചുദുരം മുന്നോട്ടുപോയപ്പോള്‍ രണ്ടുപേര്‍ കൂടി ഓട്ടോയില്‍ കയറുകയായിരുന്നു.
ഞങ്ങളുടെ വണ്ടി ബിച്ചിലാണെന്നും അവിടെക്ക് പോകാമെന്ന് പറഞ്ഞു. ഓട്ടോ ബീച്ചിലേക്ക് കൊണ്ടുപോകുകയും അവിടെ പോയി നോക്കിയപ്പോൾ വണ്ടി ഒന്നും കണ്ടില്ല. കുറച്ചു ദൂരം പോകാമെന്ന് പറഞ്ഞു.
വെളിച്ചമില്ലാത്ത സ്ഥലം കാണിച്ചിട്ട് അവിടെയാണ് വണ്ടിയെന്ന് അങ്ങോട്ടേക്ക് പോവാമെന്ന് പറഞ്ഞപ്പോൾ ജയ പറ്റില്ലെന്ന് പറഞ്ഞു. അവിടെവച്ച് യുവാക്കള്‍ മര്‍ദിക്കുകയുമായിരുന്നു. നിലവിളി കേട്ട് ഓടി വന്ന നാട്ടുകാരും പൊലീസും ചേർന്നാണ് ഹോസ്പിറ്റലിൽ എത്തിച്ചതെന്ന് ജയയുടെ സഹോദരി ജാക്വല പറഞ്ഞു.
ക്രൂരമായ മര്‍ദനത്തില്‍ ജയയുടെ വാരിയെല്ലിനും നട്ടെല്ലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതിക്ക് സംസാരിക്കാന്‍ പോലും ബുദ്ധിമുട്ടുണ്ടെന്ന് സഹോദരി പറഞ്ഞു.
#complaint #assaulting #woman #auto #driver #kochi