കൊയിലാണ്ടി (കോഴിക്കോട് ) : ( www.truevisionnews.com ) ശക്തമായ കാറ്റിലും മഴയിലും വഞ്ചി തകർന്നു. അപകടത്തിൽ മൂന്നു മത്സ്യതൊഴിലാളികൾക്ക് പരിക്ക്. വിരുന്നു കണ്ടി ഷിബി (36), വിരുന്നു കണ്ടി രമേശൻ (59), വിരുന്നു കണ്ടി വൈശാഖ് (32) എന്നിവർക്കാണ് പരിക്കേറ്റത്.
ഇവർ താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി. വഞ്ചിയിൽ 18 ഓളം പേരാണുണ്ടായിരുന്നത്. നിരവധി പേർ കടലിലേക്ക് തെറിച്ചുവീണെങ്കിലും മറ്റ് വഞ്ചിക്കാർ രക്ഷപ്പെടുത്തുകയായിരുന്നു.
തകർന്ന ലക്ഷ്മി വിനായക വഞ്ചി കൊയിലാണ്ടി ഹാർബറിലേക്ക് മാറ്റി. ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് മത്സ്യ ബന്ധനത്തിന് പോയി തിരിച്ചു വരുമ്പോൾ ലക്ഷ്മി വിനായക വഞ്ചി കാപ്പാട് കടലിൽ അപകടത്തിൽ പെട്ടത്.
വിരുന്നുകണ്ടി ഷിബിയുടെ ഉടമസ്ഥതയിലുള്ളതാണ് വഞ്ചി. വഞ്ചിയിലെ ഉപകരണങ്ങളും വലയും മറ്റും തകർന്നു. ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
#Fishing #boat #wrecked #off #Koilandi #Three #people #were #injured