മണ്ണാർക്കാട്: (truevisionnews.com) പാലക്കാട് മണ്ണാർക്കാട് സ്വദേശി കരിമ്പ ഷമീർ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നുച്ചയോടെയായിരുന്നു അന്ത്യം.
കുമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാൻ സൈന്യത്തോടൊപ്പം പ്രവർത്തിച്ചതടക്കം പാലക്കാട്ടും പരിസരപ്രദേശങ്ങളിലുമുള്ള അപകടകരമായ നിരവധി രക്ഷാപ്രവർത്തനങ്ങളിൽ ഷമീർ പങ്കാളിയായിരുന്നു.
ഉച്ചയോടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സ്വയം വണ്ടിയോടിച്ച് കല്ലടിക്കോട് ആശുപത്രിയിൽ എത്തുകയായിരുന്നു.
എന്നാൽ അവിടെ നിന്നും ആംബുലൻസിൽ പാലക്കാട്ടേക്ക് കൊണ്ടുപോകുന്നതിനിടയിൽ മരണം സംഭവിക്കുകയായിരുന്നു.
#KarimbaShemeer #who #noted #adventurous #work #passed #away