കോട്ടയം: (truevisionnews.com) പമ്പയിൽ കുളിക്കുമ്പോള്‍ മുങ്ങിപ്പോയ ഒൻപതു വയസ്സുകാരിയെ രക്ഷപ്പെടുത്തി.
പമ്പാ സ്നാനക്കടവിൽ കുളിക്കുകയായിരുന്ന 9 വയസുള്ള ധന്യയാണ് കുഴിയിൽ അകപ്പെട്ടത്. ഉടൻ തന്നെ അവിടെ ഉണ്ടായിരുന്ന കാഞ്ഞിരപ്പള്ളി നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സി എം മഹേഷാണ് കുട്ടിയെ രക്ഷിച്ചത്.
തമിഴ്നാട് ശിവഗംഗ ജില്ലയിലെ ദേവകോട്ട സ്വദേശിനിയാണ് ധന്യ.
#nineyearold #girl #who #drowned #bathing #Pampa #rescued.