കോട്ടയം: (truevisionnews.com) പാലായില്‍ വഴിയരികിൽ പ്രവർത്തിച്ചിരുന്ന ബജി കടയിലേക്ക് കാർ ഇടിച്ചു കയറി കടയുടമക്ക് പരിക്ക്.
എലിക്കുളം സ്വദേശി ഉഷ ചന്ദ്രനാണ് (58) അപകടത്തിൽ പരിക്കേറ്റത്. ഇവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
ഉച്ച കഴിഞ്ഞ് 2.30യോടെ പാലാ പൊൻകുന്നം റൂട്ടിൽ അഞ്ചാം മൈൽ ഭാഗത്ത് വെച്ചാണ് അപകടമുണ്ടായത്.
#car #rammed #roadside #bajikada #accident #occurred #Injured #woman #hospital