കൂത്തുപറമ്പ്: (truevisionnews.com) നിരവധി കേസുകളിൽ പ്രതികളായ മൂന്ന് ആർ.എസ്.എസ് പ്രവർത്തകരെ കാപ്പ ചുമത്തി നാടുകടത്തി.
ചൂണ്ടയിലെ പള്ളിയത്ത് ഞാലില്‍ ഹൗസിൽ അമൽ രാജ് (28), ചൂണ്ടയിലെ പി.കെ. നിവാസിൽ റിഷിൽ (28), തൊടീക്കളത്തെ നടുക്കണ്ടി ഹൗസിൽ മിഥുൻ (28) എന്നിവർക്കെതിരെയാണ് കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (കാപ്പ) ചുമത്തിയത്.
കണ്ണൂർ സിറ്റി പൊലീസ് കമീഷണർ അജിത് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ല കലക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി.
കണ്ണവത്തെ എസ്.ഡി.പി.ഐ പ്രവർത്തകൻ സയ്യിദ് സലാഹുദ്ദീൻ വധം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് മൂന്നുപേരും.
#Three #RSS #activists #booked #deported #Kannur.