#KMShaji | സിപിഎമ്മിന് പറ്റിയ ചിഹ്നം ‘ബോംബ്’: അരിവാളും ചുറ്റികയും നഷ്ടപ്പെട്ടാൽ സങ്കടപ്പെടേണ്ട - കെ.എം.ഷാജി

#KMShaji | സിപിഎമ്മിന് പറ്റിയ ചിഹ്നം ‘ബോംബ്’: അരിവാളും ചുറ്റികയും നഷ്ടപ്പെട്ടാൽ സങ്കടപ്പെടേണ്ട - കെ.എം.ഷാജി
Apr 20, 2024 07:46 PM | By VIPIN P V

കാഞ്ഞങ്ങാട്: (truevisionnews.com) അരിവാളും ചുറ്റികയും നഷ്ടപ്പെട്ടാലും സിപിഎം സങ്കടപ്പെടേണ്ടതില്ലെന്നും പാര്‍ട്ടിക്ക് പറ്റിയ ചിഹ്നം ബോംബ് ആണെന്നും മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി.

യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘‘കാലത്തിന് അനുസരിച്ചുള്ള പുതിയ ചിഹ്നമാണ് ബോംബ്. അരിവാളും ചുറ്റികയും പഴയതാണ്.

തലശ്ശേരി-മാഹി ബൈപാസിന്റെ നീളത്തിന് അനുസരിച്ച് നിലപാട് മാറുന്ന പാര്‍ട്ടിയാണ് സിപിഎം. മാഹിയില്‍ കോണ്‍ഗ്രസിന് വേണ്ടിയാണ് സിപിഎം വേട്ടു തേടുന്നത്.

കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്സാലോജിക് നടത്തിയത്. ഇതിനായി വീണ ഉപയോഗിച്ച വിലാസം എകെജി സെന്ററിന്റേത് ആണ്.

നേതാക്കളുടെ മക്കള്‍ പണമുണ്ടാക്കി സുഖമായി ജീവിക്കുമ്പോള്‍ സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരുടെ മക്കള്‍ ബോംബ് ഉണ്ടാക്കി മരിക്കുകയാണ്.’’–കെ.എം.ഷാജി പറഞ്ഞു.

തന്റെ മകന്റെ പേരില്‍ അഴിമതിയാരോപണം ഉണ്ടായ സമയത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐക്ക് കത്തെഴുതിയ അച്യുതാനന്ദനെ മാതൃകയാക്കണം പിണറായി.

എന്നാല്‍ ഹൊസ്ദുര്‍ഗ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറോട് മകളുടെ കേസ് അന്വേഷിക്കണമെന്ന് പറയാനുള്ള ധൈര്യമെങ്കിലും മുഖ്യമന്ത്രിക്ക് ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രിയുടെ തള്ളു കാരണം മൈക്കുകള്‍ പോലും സ്വയം വീഴുന്ന അവസ്ഥയാണ്. വ്യക്തിത്വത്തിന്റെ പേരില്‍ ജനങ്ങളെ മാറ്റി നിര്‍ത്താനാണ് ബിജെപി ശ്രമിക്കുന്നത്. രാജ്യത്ത് ഇന്ത്യ മുന്നണിക്ക് അനുകൂലമായ തരംഗമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.

#Bomb' #perfect #symbol #CPM: #sad #lose #hammer #sickle - #KMShaji

Next TV

Related Stories
#Congress | മോദിയുടെ ധ്യാനം: തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ച് കോൺഗ്രസ്

May 29, 2024 09:27 PM

#Congress | മോദിയുടെ ധ്യാനം: തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ച് കോൺഗ്രസ്

പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍ വൈകീട്ട് 4.55നാണ് കന്യാകുമാരിയില്‍ എത്തുക. തുടര്‍ന്ന് കന്യാകുമാരി ക്ഷേത്രദര്‍ശനത്തിന് ശേഷം ബോട്ടില്‍...

Read More >>
#RameshChennithala | ഒന്നാം പിണറായിസർക്കാരിന്റെ കാലത്ത് വൻഅഴിമതി; എല്ലാത്തിന്‍റേയും സൂത്രധാരന്‍ ശിവശങ്കർ- ചെന്നിത്തല

May 29, 2024 07:19 PM

#RameshChennithala | ഒന്നാം പിണറായിസർക്കാരിന്റെ കാലത്ത് വൻഅഴിമതി; എല്ലാത്തിന്‍റേയും സൂത്രധാരന്‍ ശിവശങ്കർ- ചെന്നിത്തല

ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് പ്രതിപക്ഷം തുറന്നുകാട്ടിയ കമ്പനികളിൽ നിന്ന് തന്നെയാണ് വേണ്ടപ്പെട്ടവർക്ക് കോടികൾ ലഭിച്ചതെന്ന...

Read More >>
#KSudhakaran | കെ.എസ്​.യു കൂട്ടത്തല്ല്​: സേവ്യർ അലോഷ്യസിനെ മാറ്റണമെന്ന് കെ. സുധാകരൻ; എ.ഐ.സി.സിയെ സമീപിക്കും

May 28, 2024 09:13 PM

#KSudhakaran | കെ.എസ്​.യു കൂട്ടത്തല്ല്​: സേവ്യർ അലോഷ്യസിനെ മാറ്റണമെന്ന് കെ. സുധാകരൻ; എ.ഐ.സി.സിയെ സമീപിക്കും

കെ.പി.സി.സി നിയോഗിച്ച മൂന്നംഗ കമ്മിറ്റിയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു...

Read More >>
#muslimleague | രാജ്യസഭാ സീറ്റിലേക്ക് കുഞ്ഞാലിക്കുട്ടിയില്ല; യുവാക്കൾക്ക് മുൻഗണനയെന്ന് സാദിഖലി ശിഹാബ് തങ്ങൾ

May 28, 2024 01:18 PM

#muslimleague | രാജ്യസഭാ സീറ്റിലേക്ക് കുഞ്ഞാലിക്കുട്ടിയില്ല; യുവാക്കൾക്ക് മുൻഗണനയെന്ന് സാദിഖലി ശിഹാബ് തങ്ങൾ

വയനാട്ടിൽ ഉപതിരഞ്ഞെടുപ്പുണ്ടാകുന്ന സാഹചര്യമുണ്ടായാൽ ലീഗ് സ്വീകരിക്കുന്ന നിലപാടിനെ കുറിച്ചും കുഞ്ഞാലിക്കുട്ടി നിലപാട്...

Read More >>
#SadiqAliShihabThangal | സമസ്തയെയും പാണക്കാട് കുടുംബത്തെയും തെറ്റിക്കാൻ ശ്രമം നടക്കുന്നു; അതിന് ആർക്കും കഴിയില്ല - സാദിഖലി തങ്ങൾ

May 28, 2024 12:00 PM

#SadiqAliShihabThangal | സമസ്തയെയും പാണക്കാട് കുടുംബത്തെയും തെറ്റിക്കാൻ ശ്രമം നടക്കുന്നു; അതിന് ആർക്കും കഴിയില്ല - സാദിഖലി തങ്ങൾ

അതിനിടെ കഴിഞ്ഞ ദിവസം സാദിഖലി തങ്ങൾ സംഘടിപ്പിച്ച സ്‌നേഹ സദസ്സിൽ സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ...

Read More >>
#pkkunjalikkutty | മുസ്‌ലിം ലീഗിന്റെ രാജ്യസഭാ സീറ്റിൽ പി.കെ കുഞ്ഞാലിക്കുട്ടി മത്സരിക്കാൻ സാധ്യത

May 28, 2024 10:36 AM

#pkkunjalikkutty | മുസ്‌ലിം ലീഗിന്റെ രാജ്യസഭാ സീറ്റിൽ പി.കെ കുഞ്ഞാലിക്കുട്ടി മത്സരിക്കാൻ സാധ്യത

ഇത്തരത്തിൽ അനാവശ്യമായി ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കുന്നത് പാർട്ടിക്ക് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന വിമർശനവും...

Read More >>
Top Stories