തിരുവനന്തപുരം: (truevisionnews.com) കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും നയിച്ച സമരാഗ്നിയുടെ സമാപനസമ്മേളനം ആരംഭിച്ചു.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്, കേരളത്തിന്റെ ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി തുടങ്ങിയവർ സമാപന സമ്മേളനത്തിൽ പങ്കെടുക്കുന്നു.
ബിജെപിയെ പ്രതിരോധിക്കാൻ കേരളത്തിൽനിന്ന് കൂടുതൽ കോൺഗ്രസ് എംപിമാർ വേണമെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു. ബിജെപിക്ക് ലോക്സഭ അക്കൗണ്ട് തുറക്കാൻ കഴിയാത്തത് കേരളത്തിൽ മാത്രമാണ്.
ഇത് മോദിക്കെതിരായ യുദ്ധമാണ്. കേരളത്തിലെ ഇരുപതു സീറ്റിൽ ഇരുപതും നേടാൻ യുഡിഎഫ് കഠിനാധ്വാനം ചെയ്യണമെന്നും രേവന്ത് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു. ഇത് സർക്കാരുണ്ടാക്കാനുള്ള തിരഞ്ഞെടുപ്പല്ല, ജനാധിപത്യത്തെ സംരക്ഷിക്കാനുള്ളതാണ്.
ബിജെപിയുടെ അക്രമത്തിന്റെയും പ്രതികാരത്തിന്റെയും രാഷ്ട്രീയം വിജയിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
#Samaragni #agitation #march #end; #RevanthReddy #inaugurated #conference