#pocso | പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്; രണ്ട് പ്രതികൾ കൂടി അറസ്സിൽ, ഇതോടെ കേസിൽ പിടിയിലായത് 12പേർ

#pocso | പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്; രണ്ട് പ്രതികൾ കൂടി അറസ്സിൽ, ഇതോടെ കേസിൽ പിടിയിലായത് 12പേർ
Feb 12, 2024 08:18 PM | By Athira V

പത്തനംതിട്ട: www.truevisionnews.com പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ട് പ്രതികൾ കൂടി അറസ്സിലായി. സീതത്തോട് സ്വദേശികളായ അഖിൽ, രാഹുൽ എന്നിവരാണ് അറസ്റ്റിലായത്.

ഇതോടെ കേസിൽ 12പേർ പിടിയിലായി. നേരത്തെ, കേസിൽ ഡിവൈഎഫ് ഐ നേതാവും അറസ്റ്റിലായിരുന്നു. പെരുനാട് മേഖലാ പ്രസിഡൻ്റ് ജോയൽ തോമസാണ് അറസ്റ്റിലായത്. ഡിവൈഎസ്പി ഓഫീസിലെത്തി ജോയൽ കീഴടങ്ങുകയായിരുന്നു.

കേസിൽ 18 ലധികം പേർ പ്രതികൾ ആകുമെന്ന വിവരമാണ് പുറത്തുവരുന്നത്. കേസില്‍ കെഎസ്ഇബി ജീവനക്കാരനും പ്രായപൂർത്തിയാകാത്ത ഒരാളും അറസ്റ്റിലായിരുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയില്‍നിന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

പെണ്‍കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതായും പരാതിയുണ്ട്. ഇന്‍സ്റ്റാഗ്രാം വഴിയാണ് കൂടുതല്‍ പേര്‍ കുട്ടിയുമായി സൗഹൃദത്തിലായതെന്നാണ് പൊലീസ് പറയുന്നത്.

പ്രായപൂര്‍ത്തിയാകാത്ത ആളുകളും പ്രതികളുടെ കൂട്ടത്തിലുണ്ടെന്ന് സൂചനയുണ്ടായിരുന്നു. സ്കൂളില്‍ പോകാൻ മടികാണിച്ച പെണ്‍കുട്ടിയെ കൗണ്‍സിലിങിനു വിധേയമാക്കിയപ്പോഴാണ് പീഡന വിവരം അറിഞ്ഞത്.

സംഭവത്തില്‍ സൈബര്‍ പൊലീസിന്‍റെ ഉള്‍പ്പെടെ സഹായത്തോടെ പ്രതികളെ പിടികൂടാനുള്ള നീക്കത്തിനിടെയാണ് കേസിൽ കുറച്ച് പ്രതികൾ‌ അറസ്റ്റിലാകുന്നത്. 2022 ജൂണ്‍ മുതല്‍ കേസിനാസ്പദമായ സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

#pathanamthitta #pocso #case #two #more #accused #have #been #arrested

Next TV

Related Stories
#kalarcodeaccident | കളർകോട് അപകടം; വാഹന ഉടമയ്ക്കെതിരെ കേസെടുത്തു, മോട്ടോര്‍ വാഹന വകുപ്പ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും

Dec 6, 2024 03:22 PM

#kalarcodeaccident | കളർകോട് അപകടം; വാഹന ഉടമയ്ക്കെതിരെ കേസെടുത്തു, മോട്ടോര്‍ വാഹന വകുപ്പ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും

ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു...

Read More >>
#arrest | ചുളുവിൽ കടത്താൻ ശ്രമം, ബെവ്കോ ഔട്ട്ലെറ്റിൽ നിന്ന് മദ്യം മോഷ്ടിച്ചയാൾ പിടിയിൽ

Dec 6, 2024 02:12 PM

#arrest | ചുളുവിൽ കടത്താൻ ശ്രമം, ബെവ്കോ ഔട്ട്ലെറ്റിൽ നിന്ന് മദ്യം മോഷ്ടിച്ചയാൾ പിടിയിൽ

പരവൂർ ബെവ്കോ ഔട്ട്ലെറ്റിലെ മോഷണ ശ്രമത്തിനിടെ ഇയാൾ...

Read More >>
#dieselspread | കോഴിക്കോട് എലത്തൂരിലെ ഡീസൽ ചോർച്ച; ജലാശയങ്ങളിൽ വ്യാപിച്ച ഇന്ധനം നിർവീര്യമാക്കൽ നടപടികൾ തുടങ്ങി

Dec 6, 2024 02:05 PM

#dieselspread | കോഴിക്കോട് എലത്തൂരിലെ ഡീസൽ ചോർച്ച; ജലാശയങ്ങളിൽ വ്യാപിച്ച ഇന്ധനം നിർവീര്യമാക്കൽ നടപടികൾ തുടങ്ങി

ഹിന്ദുസ്ഥാന്‍ പെട്രോളിയം മാനേജ്മെൻ്റ് ബോംബെയിൽ നിന്ന് എത്തിച്ച കെമിക്കൽ ഉപയോഗിച്ചാണ് ജലാശയങ്ങളിൽ പടർന്നിട്ടുള്ള ഡീസൽ...

Read More >>
Top Stories