കൊല്ലം: www.truevisionnews.com അപ്രതീക്ഷിതമായി പെയ്ത മഴയിൽ കലോത്സവ നഗരി വെള്ളത്തിൽ മുങ്ങി. ഒന്നാം വേദിയായ ഒ എൻ വി സ്മൃതിയിൽ ഹയർ സെക്കന്റ്റി വിഭാഗം പെൺകുട്ടികളുടെ സംഘനൃത്തം നടന്ന് കൊണ്ടിരുന്നപ്പോഴാണ് മഴ എത്തിയത്.
നിർത്താതെ പെയ്ത മഴയിൽ പ്രധാന വേദിയിലും മീഡിയ സ്റ്റാളുകളിലും വെള്ളം കയറി. കാണികൾക്കും മത്സരർഥികൾക്കും വെള്ളക്കെട്ട് ദുസഹമായതിനെ തുടർന്ന് ജെ സി ബി എത്തി ചെളി നീക്കിയാണ് വെള്ളക്കെട്ട് ഒഴിവാക്കിയത്.
സംഘ നൃത്ത മത്സരം കാണാൻ മഴയ്ക്ക് മുന്നേ കലാസ്വാദകർ തടിച്ച് കൂടിയിരുന്നു. ചെളിയിൽ മുങ്ങിയ കലോത്സവ നഗരത്തിൽ ഇപ്പോൾ മഴയ്ക്ക് ശമനമായെങ്കിലും വെള്ളക്കെട്ടോഴുവാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. സ്ഥിതിഗതി വിലയിരുത്താൻ വേണ്ടി വിദ്യാഭ്യാസ മന്ത്രി മീഡിയ സെന്ററിൽ സന്ദർശനം നടത്തി.
#unexpected #rain #Kalotsavam #flooded #city