കൊല്ലം : (truevisionnews.com) സംസ്ഥാന സ്‌കൂള്‍ കലോത്സവ മത്സരങ്ങള്‍ പുരോഗമിക്കവെ മഴയിലും വെയിലും തളരാതെ കര്‍മനിരതരാണ് കുട്ടി പോലീസ് സംഘം.
കലോത്സവ വേദികളിലും പരിസരത്തും മതിയായ സുരക്ഷയും ഇതരസജ്ജീകരണങ്ങളും ഒരുക്കുന്നതിനായി 34 സ്‌കൂളുകളില്‍ നിന്നായി പ്രത്യേകം പരിശീലനം ലഭിച്ച എസ് പി സി സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
ക്രമസമാധാന പരിപാലനം, ഗതാഗത നിയന്ത്രണം, വേദിയുടെ സജ്ജീകരണങ്ങള്‍ തുടങ്ങി സമഗ്ര മേഖലയിലും സേനയുടെ സേവനം ലഭ്യമാണ്.
അടിയന്തര സാഹചര്യങ്ങളില്‍ സിപിആര്‍ ഉള്‍പ്പെടെയുള്ള പ്രാഥമിക ശുശ്രൂഷ പരിശീലനവും കുട്ടികള്‍ക്ക് നല്‍കിയിട്ടുണ്ട്. വോക്കി-ടോക്കിയുടെ സഹായത്തോടെയാണ് സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
സിറ്റി പോലീസ് കമ്മീഷണര്‍ വിവേക് കുമാറിന്റെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍.
#Child #police #caution #way #safety #KeralaSchoolKalolsavam2024