കൊല്ലം: (truevisionnews.com) കൗമാര കലോത്സവം നാലാം നാളിലേക്കടുക്കുമ്പോൾ പോരാട്ടം മുറുകുകയാണ്.
ഹയർ സെക്കന്റ്റി വിഭാഗം ലളിതഗാനത്തിൽ എ ഗ്രേഡുമായി വടകര സംസ്കൃതം ഹയർ സെക്കന്റ്റി സ്കൂളിലെ വിഷ്ണുപ്രിയ.
വടകര സ്വദേശിയായ പ്രേംകുമാറിന്റെ പരിശീലനത്തിൽ വിഷ്ണുപ്രിയ വർഷങ്ങളായി പരിശീലനം നേടി വരുന്നത്. ലളിത ഗാനത്തിന് പുറമെ ക്ലാസിക്കൽ സംഗീതവും വശമുണ്ട് വിഷ്ണുപ്രിയക്ക്.
അംബേക്കർ ജയന്തി സംസ്‌കൃത അവാർഡും, കലാഭവൻ മണി സംസ്‌കൃത അവാർഡും, സാവിത്രി ഭായ് നാഷണൽ ഫെല്ലോഷിപ്പ് അവാർഡും നേടിയിട്ടുണ്ട് ഈ കൊച്ചു മിടുക്കി.
ഇതിനെല്ലാം പുറമെ പാടാം നമുക്ക് പാടാം എന്ന റിയാലിറ്റി ഷോയിൽ സ്വീറ്റ് വോയ്‌സ് അവാർഡും നേടിയിട്ടുണ്ട്.
ആദ്യമായാണ് കലോത്സവ വേദിയിൽ എത്തുന്നതെങ്കിലും വിജയം നേടാനായതിന്റെ സന്തോഷത്തിലാണ് വിഷ്ണുപ്രിയ. വടകര സ്വദേശിയായ വിജീഷിന്റെയും സപ്നയുടെയും മകളാണ്. അനിയത്തി ശിവപ്രിയ.
#Proud #Vadakara #Vishnupriya #Agrade #lalithaganam