#keralaschoolkalolsavam2024 | നവകേരളം മാല്യന്യ മുക്തം; ഹരിത പവലിയൻ ശ്രദ്ധേയമാക്കുന്നു

#keralaschoolkalolsavam2024 |  നവകേരളം മാല്യന്യ മുക്തം; ഹരിത പവലിയൻ ശ്രദ്ധേയമാക്കുന്നു
Jan 7, 2024 07:12 PM | By Athira V

കൊല്ലം: www.truevisionnews.com കലോത്സവ വേദികളെ മാലിന്യമുക്തമാക്കാനും ഹരിത ചട്ടങ്ങൾ പാലിക്കാനും ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി സദാ സജ്ജം. 24 വേദികളിലും മാലിന്യങ്ങൾ തരം തിരിച്ച് ശേഖരിക്കാൻ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ആശ്രാമം മൈതാനയിലെ പ്രധാന വേദിയിൽ സ്ഥാപിച്ച വലിയ ബോട്ടിൽ ബൂത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും മാലിന്യ സംസ്കരണ സംസ്കാരം വളർത്തുക എന്ന ലക്ഷ്യത്തോടെ വിപുലമായ പ്രചാരണങ്ങളാണ് നടന്നുവരുന്നത്. പ്രധാന വേദിയിൽ സ്ഥാപിച്ച ഹരിത പവലിയൻ നിരവധി പേർ സന്ദർശിച്ച് കഴിഞ്ഞു.


"എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വമാണ് വിദ്യാർത്ഥികളിൽ പരിസ്ഥിതിബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ നിരവധി മത്സരങ്ങളും ഇവിടെ നടത്തിവരുന്നുണ്ട്. മത്സരാർത്ഥികളുടെ കലാപരിപാടികളും ഇവിടെ നടന്ന് വരുന്നുണ്ട്. ക്വിസ് മത്സരം, സെൽഫി മത്സരം തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പേപ്പർ ബാഗും പേപ്പർ പേനയും നൽകുന്നുണ്ട്.

കൊല്ലം കോർപ്പറേഷൻ പരിധിയിലെ 210 ഹരിത കർമ്മ സേനാംഗങ്ങൾ വേദികൾ ശുചീകരിച്ചു വരുന്നു. പ്രവർത്തനങ്ങൾ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ സദാസമയം നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. കലോത്സവത്തിന് മുന്നോടിയായി 1800 ഓളം വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ക്ലീൻ ഡ്രൈവ് എന്ന പേരിൽ ആശ്രമം മൈതാനം പരിശ്രമം ശുചീകരിച്ചിരുന്നു.

920 കിലോ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്തിരുന്നു. ശുചിത്വ മിഷന്റെ ആഭിമുഖ്യത്തിൽ അധ്യാപക സംഘടനകളായ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ, വൊക്കേഷണൽ ഹയർസെക്കൻഡറി അധ്യാപക സംഘടന എന്നീ സംഘടനകളാണ് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. ക്ലീൻ കേരള കമ്പനിയും ആവശ്യമായ സഹായങ്ങൾ ചെയ്യുന്നുണ്ട്.

#Nevakerala #royalty #free #green #pavilion #striking

Next TV

Related Stories
Top Stories