കൊല്ലം : (truevisionnews.com) സംസ്ഥാന കലോത്സവം നാല് നാൾ പിന്നിടുമ്പോൾ നർത്തക കേമൻ മലപ്പുറത്തെ സച്ചിൻ തന്നെ.
ഭരതനാട്യവും കുച്ചിപ്പുടിയും നാടോടി നൃത്തവും ഈ മിടുക്കന് കുത്തക തന്നെ. രണ്ടാം ദിവസം ഭരതനാട്യത്തിൽ എ ഗ്രേഡ് സ്വന്തമാക്കി നാലാം നാൾ കുച്ചിപ്പുടിയിലും എ ഗ്രേഡ് തന്നെ.
അവസാന നാൾ നടക്കുന്ന നാടോടി നൃത്തിലും തിളങ്ങാൻ കഴിയുമെന്ന വിശ്വാസമാണ് ഈ മിടുക്കന്.
കഴിഞ്ഞ വർഷത്തെ കലോത്സവത്തിൽ ഈ മൂന്നിനങ്ങളിൽ സച്ചിനായിരുന്നു. നോപുര നൃത്ത വിദ്യാലയത്തിലെ അധ്യാപകരായ ഗന്നേഷ് ബാബുവും മോഹനുമാണ് ഗുരുക്കൾ .
മലപ്പുറം എം എസ് പി ഹയർ സെക്കന്ററിയിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്. പ്രവാസിയായ സുനിൽ കുമാറിന്റെയും നിഷയുടെയും മകനാണ് . സയന , സജ്ഞയ് എന്നിവർ സഹോദരങ്ങളാണ്.
#Agrade #Kuchipudi #State #Arts #Festival #sachin #KeralaSchoolKalolsavam2024