കൊല്ലം : www.truevisionnews.com മത്സരങ്ങളിലൂടെ മതത്തിന്റെ വേലി കെട്ടുകൾ തകർത്ത് കോഴിക്കോടൻ നന്മ മനസ്സിന്റെ പ്രതീകമായി എളേറ്റിൽ വട്ടോളി എം ജെ എച്ച് എസ് എസ്സിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി അമാൻ ഹാദി.
എളേറ്റിൽ സ്വദേശി അബ്ദുൽ ലത്തീഫിന്റെയും സജീനയുടേയും മകനാണ് അമൻ ഹാദി. സംസ്കൃത അധ്യാപിക ദിവ്യയാണ് പാഠകത്തിൽ പരിശീലനം നൽകിയത്.
മോണോ ആക്റ്റ് മത്സരത്തിൽ എ ഗ്രേഡ് നേടിയുണ്ട്. ജില്ലാ കലോത്സവത്തിലെ വിജയിയെ അപ്പീലിലൂടെ മറി കടന്നാണ് മോണോ ആക്റ്റ് മത്സരത്തിൽ പങ്കെടുക്കാൻ എത്തിയത്. കലോത്സവത്തിന് പുറപ്പെടുന്നതിന് തലേ ദിവസമുണ്ടായ അപകടവും അമാനെ തളർത്തിയില്ല.
നീറുന്ന വേദനയുമായി അമാൻ വേദിയിൽ തകർത്ത് അഭിനയിച്ചു. " യുദ്ധ കൊടുതി " എന്ന വിഷയത്തെ ആസ്പദമാക്കിയാണ് അമാൻ മോണോ ആക്റ്റ് അവതരിപ്പിച്ചത്.
യുദ്ധം ബാക്കിവെയ്ക്കുന്ന മുറിവുകളെ കുറിച്ച് അമാൻ പറയുമ്പോൾ സ്വന്തം ശരീരം മുറിവുകൾ കൊണ്ട് പുളയുകയായിരുന്നു. സംഗീത അധ്യാപകനായ ഇൻസാഫും പിന്തുണയുമായി കൂടെയുണ്ട്.
#Amanhadi #shines #lesson #Even #though #agony #he #acted