കൊല്ലം: www.truevisionnews.com സംസ്ഥാന കലോത്സവം ഹൈ സ്കൂൾ വിഭാഗം മലയാളം കഥരചനയിൽ എ ഗ്രേഡുമായി ഷഹന എൻ. ജി ജി എച്ച് എസ് എസ് ഹരിപ്പാട് സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ്.
ഹരിപ്പാട് സ്വദേശിയായ ഷഹന കാലങ്ങളായി മലയാളം കഥ രചനയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. കലോത്സവ മത്സരങ്ങൾക്ക് വീര്യവും വേഗവും കൂടുകയാണ് നാലാം ദിവസമായ ഇന്ന്.
കാല്പനിക ഭംഗിയും ആനുകാലിക വിഷയങ്ങളും അനർഗളം വിരിയുകയാണ് ഷഹനയുടെ രചനയിൽ. സെലാഹുദീൻ, നബിസത്ത് ദമ്പതികളുടെ മകളാണ്.
#Shahana #A grade #Malayalam #story #writing #kalolsavam2024