കൊല്ലം : (truevisionnews.com) സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഭക്ഷണ വിതരണ ചുമതല പൊതു ജീവിതത്തിൽ നല്ലൊരു അനുഭവമായിരുന്നുവെന്ന് പി സി വിഷ്ണുനാഥ് എം എൽ എ.
പഴയിടത്തിന്റെ രഹസ്യ കൂട്ട് ഉപയോഗിച്ച് പാചകം ചെയ്ത പഞ്ച ഫല പായസം വിതരണം ചെയ്യും. 22,000 പേർക്ക് ദിവസം ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്.
വിശ്രമില്ലാത്ത പ്രവർത്തനങ്ങളാണ് ഊട്ടുപുരയിൽ നടക്കുന്നത്. രാവിലെ പ്രഭാത ഭക്ഷണം കഴിയുമ്പോഴേക്കും ഉച്ച ഭക്ഷണത്തിന്റെ ഒരുക്കങ്ങളായി- വൈകീട്ട് ചായയും ചെറുകടിയും രാത്രിയിൽ അത്താഴം.
അധ്യാപകർ, ഹരിത കർമ്മ സേന പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ ഊട്ടുപ്പുരയിൽ ആത്മമായി സേവനം നടത്തിയതായി ഭക്ഷണ കമ്മിറ്റി ചെർമാൻ കൂടിയായി വിഷ്ണുനാഥ് എം എൽ എ പറഞ്ഞു.
അധ്യാപക സംഘടനായ കെ പി ടി എ ക്കാണ് ഭക്ഷണ കമ്മിറ്റിയുടെ ചുമതല .
#Today #Ootupura #panchaphala #payasam #pazhayidam