#aluvacase | ചരിത്രവിധിയായി ആലുവ പീഡനക്കേസ്; രാജ്യത്ത് പോക്‌സോ കേസിലെ ആദ്യ വധശിക്ഷ

#aluvacase | ചരിത്രവിധിയായി ആലുവ പീഡനക്കേസ്; രാജ്യത്ത് പോക്‌സോ കേസിലെ ആദ്യ വധശിക്ഷ
Nov 14, 2023 11:57 AM | By Athira V

ആലുവ: www.truevisionnews.com ആലുവയില്‍ അതിഥി തൊഴിലാളികളുടെ അഞ്ചുവയസുകാരി മകളെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക്ക് ആലത്തിന് വധശിക്ഷ വിധിച്ചതോടെ ചരിത്രവിധിയാണ് ഉണ്ടായിരിക്കുന്നത്. പോക്‌സോ നിയമം ഭേദഗതി വരുത്തിയ ശേഷമുള്ള ആദ്യ വധശിക്ഷയാണിത്.

പോക്‌സോ നിയമമുണ്ടായി 12 വര്‍ഷം തികയുന്ന ദിനത്തില്‍ തന്നെ പോക്‌സോ കേസില്‍ രാജ്യത്തെ ആദ്യ വധശിക്ഷാ വിധി വരുന്നത് എന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. 2011 നവംബര്‍ 14നാണ് പോക്‌സോ നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. രാജ്യത്ത് കുട്ടികള്‍ക്കെതിരായ പീഡനക്കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പോക്‌സോ നിയമത്തില്‍ ഭേദഗതി വരുത്തിയത്.

എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമനാണ് ആലുവ കേസില്‍ പ്രതി അസഫാക്ക് ആലത്തിന് വധശിക്ഷ വിധിച്ചത്. പോക്‌സോ കേസില്‍ ജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. അസ്ഫാക് ആലത്തിനെതിരെ ചുമത്തിയ മുഴുവന്‍ കുറ്റങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു.

13 വകുപ്പുകളിലാണ് എറണാകുളം പോക്‌സോ കോടതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കേസില്‍ സംഭവം നടന്ന് 110-ാം ദിവസമാണ് ശിക്ഷാ വിധി. ജൂലായ് 28-നാണ് പെണ്‍കുട്ടിയെ ആലുവ മാര്‍ക്കറ്റിന് പിന്നിലെ മാലിന്യക്കൂമ്പാരത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ അഞ്ചു വയസുകാരിയെ പ്രതി അസ്ഫാഖ് ആലം ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കൊലക്കുറ്റം, തട്ടിക്കൊണ്ടുപോകല്‍, പീഡനം, മൃതദേഹത്തോട് അനാദരവ്, തെളിവുനശിപ്പിക്കല്‍ തുടങ്ങി 13 കുറ്റങ്ങള്‍ കോടതി ശരിവെച്ചിരുന്നു

#Aluva #rape #case #historic #judgment #First #death #sentence #POCSO #case #country

Next TV

Related Stories
തിരുവനന്തപുരത്ത് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ സംഘം അറസ്റ്റിൽ

Mar 19, 2025 11:51 AM

തിരുവനന്തപുരത്ത് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ സംഘം അറസ്റ്റിൽ

പരാതി ഒഴിവാക്കാനെന്ന പേരിൽ പ്രധാന അധ്യാപകനിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഘമാണ് അറസ്റ്റിലായത്....

Read More >>
വീട്ടുവളപ്പില്‍ പച്ചക്കറികള്‍ക്കൊപ്പം കഞ്ചാവ് കൃഷിയും; രണ്ടുപേര്‍ അറസ്റ്റില്‍

Mar 19, 2025 11:49 AM

വീട്ടുവളപ്പില്‍ പച്ചക്കറികള്‍ക്കൊപ്പം കഞ്ചാവ് കൃഷിയും; രണ്ടുപേര്‍ അറസ്റ്റില്‍

കേസിലെ പ്രധാനപ്രതിയായ മനീഷിനെ പിടികൂടാനെത്തുമ്പോൾ നായയെ അഴിച്ചുവിട്ടിരുന്നെന്ന് പൊലീസ്...

Read More >>
താമരശ്ശേരിയിൽ നിന്ന് 13 വയസുകാരിയെ കാണാതായ സംഭവം; യുവാവ് അറസ്റ്റിൽ, പോക്സോ വകുപ്പുകള്‍ ചുമത്തി

Mar 19, 2025 11:21 AM

താമരശ്ശേരിയിൽ നിന്ന് 13 വയസുകാരിയെ കാണാതായ സംഭവം; യുവാവ് അറസ്റ്റിൽ, പോക്സോ വകുപ്പുകള്‍ ചുമത്തി

കാണാതായ പെൺകുട്ടിയെയും ബന്ധുവായ യുവാവിനെയും ഇന്നലെ പുലർച്ചെ ബെംഗളുരുവിൽ വെച്ചാണ് കണ്ടെത്തിയത്....

Read More >>
കളമശ്ശേരി പോളിടെക്നിക് കോളജ് ലഹരിവേട്ട; കഞ്ചാവ് നൽകിയ രണ്ട് അതിഥി തൊഴിലാളികൾ പിടിയിൽ

Mar 19, 2025 11:16 AM

കളമശ്ശേരി പോളിടെക്നിക് കോളജ് ലഹരിവേട്ട; കഞ്ചാവ് നൽകിയ രണ്ട് അതിഥി തൊഴിലാളികൾ പിടിയിൽ

ഹോസ്റ്റലിലേക്ക് കഞ്ചാവ് നൽകിയ ഇവരാണ് ലഹരി മാഫിയസംഘത്തിലെ മുഖ്യ കണ്ണികൾ....

Read More >>
കോഴിക്കോട് താമരശ്ശേരിയിൽ മെത്തഫിറ്റെമിനും കഞ്ചാവുമായി യുവാക്കൾ പിടിയിൽ

Mar 19, 2025 11:08 AM

കോഴിക്കോട് താമരശ്ശേരിയിൽ മെത്തഫിറ്റെമിനും കഞ്ചാവുമായി യുവാക്കൾ പിടിയിൽ

പുതുപ്പാടി മണൽവയൽ, ചേലോട് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും...

Read More >>
Top Stories