'കൂട്ടുകാരിയെ കാണണം'; കത്ത് വഴിത്തിരിവായി; സ്ത്രീയുമായി അടുത്തത് ഭർത്താവ് ചികിത്സയിലിരിക്കെ

'കൂട്ടുകാരിയെ കാണണം'; കത്ത് വഴിത്തിരിവായി; സ്ത്രീയുമായി അടുത്തത് ഭർത്താവ് ചികിത്സയിലിരിക്കെ
Mar 20, 2025 07:53 PM | By Athira V

കൊച്ചി: ( www.truevisionnews.com ) എറണാകുളത്ത് സഹോദരിമാരായ കുട്ടികളെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. പെണ്‍കുട്ടികളുടെ അമ്മയുടെ സുഹൃത്ത് കൂടിയായ പ്രതി ധനേഷ് ഇവരുടെ കൂട്ടുകാരികളേയും ലക്ഷ്യമിട്ടതായ വിവരം പുറത്തുവന്നു.

കൂട്ടുകാരിയെ കൂട്ടുക്കൊണ്ടുവരാന്‍ മൂത്ത കുട്ടിയോട് ധനേഷ് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പെണ്‍കുട്ടി കൂട്ടുകാരിക്ക് അയച്ച കത്ത് പുറത്തായതോടെയാണ് ഞെട്ടിപ്പിക്കുന്ന ബലാത്സംഗ വിവരം വെളിച്ചത്തുവരുന്നത്.

പെണ്‍കുട്ടികളുടെ അമ്മയ്ക്ക് പീഡന വിവരങ്ങള്‍ അറിയാമെന്ന് സൂചന ലഭിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യം ചോദ്യം ചെയ്യലിലൂടെ സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് പോലീസ് അറിയിച്ചു.

രണ്ടുവര്‍ഷത്തോളമായി പെണ്‍കുട്ടികളെ ധനേഷ് പീഡിപ്പിക്കുന്നുണ്ട്. ഇവരുടെ അച്ഛന്‍ ചികിത്സയിലായിരിക്കുന്ന സമയത്താണ് അമ്മ ധനേഷുമായി അടുക്കുന്നത്. അച്ഛനെ ചികിത്സയ്ക്കായി ആശുപത്രിയിലേക്കും മറ്റും കൊണ്ടുപോയിരുന്നത് ധനേഷ് കുമാറിന്റെ ടാക്‌സിയിലാണ്. ഈ ഘട്ടത്തില്‍ ധനേഷുമായി പെണ്‍കുട്ടികളുടെ അമ്മ അടുത്തു. ഇതിനിടെ ചികിത്സയിലായിരുന്ന ഇവരുടെ അച്ഛന്‍ മരിക്കുകയും ചെയ്തു.

ഇതോടെ ധനേഷ് ഇവര്‍ക്കൊപ്പം താമസമാക്കി. കുറുപ്പംപടിയില്‍ ഒരു വാടക വീട്ടിലായിരുന്നു ഈ കുടുംബവും താമസിച്ചിരുന്നത്. എല്ലാ ആഴ്ചയിലും ധനേഷ് ഇങ്ങോട്ടേക്കെത്താറുണ്ടായിരുന്നുവെന്നാണ് വിവരം. 2023 മുതല്‍ ഇയാള്‍ പെണ്‍കുട്ടികളെ ശാരീരികമായി ഉപയോഗിച്ചതായും പറയപ്പെടുന്നു.

ഇതിനിടെ സോഷ്യല്‍മീഡിയയില്‍ കണ്ട പെണ്‍കുട്ടികളുടെ കൂട്ടുകാരികളെ ധനേഷ് ലക്ഷ്യംവെച്ചു. മൂത്ത പെണ്‍കുട്ടിയോട് ഒരു കൂട്ടുകാരിയെ പരിചയപ്പെടുത്തി തരണമെന്ന് നിരന്തരം ആവശ്യപ്പെട്ടു. രണ്ടാനച്ഛന്‍ എന്ന നിലയിലായിരുന്നു പെണ്‍കുട്ടികള്‍ ധനേഷിനെ കണ്ടിരുന്നത്.

ധനേഷിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി പെണ്‍കുട്ടി തന്റെ സുഹൃത്തിനോട് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ട് ഒരു കുറിപ്പ് എഴുതുകയും ചെയ്തു. അച്ഛന് നിന്നെ കാണണം എന്നായിരുന്നു കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.

ഇത് സ്‌കൂളിലെ അധ്യാപിക കണ്ടെത്തുകയായിരുന്നു. ഇവര്‍ ഉടനെ പോലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് ധനേഷ് പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്ത വിവരങ്ങള്‍ പുറത്തുവരുന്നത്.

അതേസമയം പെണ്‍കുട്ടികളുടെ അമ്മയെ ഒഴിവാക്കാനാണ് താന്‍ ഇവരെ പീഡിപ്പിച്ചതെന്നാണ് ധനേഷ് പോലീസിന് നല്‍കിയ മൊഴി.

#shocking #details #have #emerged #regarding #rape #two #sisters #ernakulam

Next TV

Related Stories
കോഴിക്കോട്  വടകരയില്‍ യുവാക്കളെ ഇടിച്ചിട്ട കാര്‍ കണ്ടെത്താനായില്ല;  അന്വേഷണം ഊര്‍ജിതം

Mar 21, 2025 10:08 AM

കോഴിക്കോട് വടകരയില്‍ യുവാക്കളെ ഇടിച്ചിട്ട കാര്‍ കണ്ടെത്താനായില്ല; അന്വേഷണം ഊര്‍ജിതം

രണ്ട് തവണ ഇടിച്ചിട്ട ശേഷം സുധി കാറിൽ കുടുങ്ങി അല്പം നീങ്ങി. കാലിന് പൊട്ടലുണ്ട്. ആറ് തുന്നൽ ഇടേണ്ടി വന്നു. കൈക്കും...

Read More >>
നടന്നുപോകുന്നതിനിടെ അജ്‌ഞാത വാഹനം തട്ടി അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Mar 21, 2025 10:03 AM

നടന്നുപോകുന്നതിനിടെ അജ്‌ഞാത വാഹനം തട്ടി അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഏതു വാഹനം തട്ടിയാണ് മരിച്ചതെന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നു അയർക്കുന്നം പൊലീസ്...

Read More >>
'അത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ ഞാൻ മനുഷ്യനാകില്ല'; പി രാജുവിനെ അനുകൂലിച്ച് പറഞ്ഞതിൽ ഖേദമില്ലെന്ന് കെ ഇ ഇസ്മായിൽ

Mar 21, 2025 09:57 AM

'അത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ ഞാൻ മനുഷ്യനാകില്ല'; പി രാജുവിനെ അനുകൂലിച്ച് പറഞ്ഞതിൽ ഖേദമില്ലെന്ന് കെ ഇ ഇസ്മായിൽ

കാനം രാജേന്ദ്രൻ്റെ കാലം മുതൽ നേതൃത്വവുമായി ഉടക്കിലാണ് കെഇ ഇസ്മായിൽ. പ്രായപരിധി മാനദണ്ഡം ഉയർത്തി ഇസ്മായിലിനെ കാനം രാജേന്ദ്രൻ...

Read More >>
പെൺസുഹൃത്തിനോട് സംസാരിച്ചത് പ്രകോപനം; യുവാവിനെ ക്രൂരമായി മർദ്ദിച്ച് കാപ്പ കേസ് പ്രതി

Mar 21, 2025 09:49 AM

പെൺസുഹൃത്തിനോട് സംസാരിച്ചത് പ്രകോപനം; യുവാവിനെ ക്രൂരമായി മർദ്ദിച്ച് കാപ്പ കേസ് പ്രതി

യുവതിയുടെ കാലിൽ കത്തികൊണ്ട് കുത്തി പരുക്കേൽപ്പിച്ച ശ്രീരാജ് വീടിന് കേടുപാടുകൾ വരുത്തുകയും യുവതിയുടെ ഫോൺ കൈക്കലാക്കുകയും ചെയ്തു....

Read More >>
താടിവടിക്കാത്തത് പ്രകോപനം; നാദാപുരത്ത് പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Mar 21, 2025 09:06 AM

താടിവടിക്കാത്തത് പ്രകോപനം; നാദാപുരത്ത് പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കുട്ടിയുടെ തല ചുമരിലിടിച്ച് പരിക്കേൽപ്പിച്ചിരുന്നു. മർദ്ദനത്തിൽ വിദ്യാർത്ഥിയുടെ കർണപടത്തിന് സാരമായി...

Read More >>
രാധാകൃഷ്ണന്റെ ഭാര്യയുമായി സൗഹൃദം തുടരാനാകാത്തത് കൊലപാതകത്തിന് കാരണം; എഫ്ഐആർ വിവരങ്ങൾ പുറത്ത്, സന്തോഷ് അറസ്റ്റിൽ

Mar 21, 2025 08:46 AM

രാധാകൃഷ്ണന്റെ ഭാര്യയുമായി സൗഹൃദം തുടരാനാകാത്തത് കൊലപാതകത്തിന് കാരണം; എഫ്ഐആർ വിവരങ്ങൾ പുറത്ത്, സന്തോഷ് അറസ്റ്റിൽ

രാധാകൃഷ്ണന്റെ പോസ്റ്റ്മോർട്ടം ഇന്ന് പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

Read More >>
Top Stories