പിവി അൻവറിന് വിവരം ചോർത്തി നൽകിയെന്ന് കണ്ടെത്തൽ; ഡിവൈ.എസ്.പിക്ക് സസ്പെൻഷൻ

പിവി അൻവറിന് വിവരം ചോർത്തി നൽകിയെന്ന് കണ്ടെത്തൽ; ഡിവൈ.എസ്.പിക്ക് സസ്പെൻഷൻ
Mar 20, 2025 07:43 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) നിലമ്പൂർ മുൻ എം.എൽ.എ ആയിരുന്ന പി.വി.അന്‍വറിന്​ വിവരം ചോര്‍ത്തിനല്‍കിയതിന്​ ഡിവൈ.എസ്​.പി എം.ഐ. ഷാജിയെ സർവിസിൽ നിന്ന്​ സസ്‌പെന്‍ഡ് ചെയ്തു.

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് ഉള്‍പ്പെടെ ചോര്‍ത്തിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്​ നടപടി. സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിന്റെ അന്വേഷണം ചില ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചെന്ന് അന്‍വര്‍ ആരോപിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കൊടുത്ത രഹസ്യറിപ്പോര്‍ട്ടില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഉദ്യോഗസ്ഥര്‍ക്ക്​ ബി.ജെ.പി ബന്ധമുണ്ടെന്നും നടപടിയൊന്നുമുണ്ടായില്ലെന്നും അന്‍വര്‍ ആരോപിച്ചു.

തുടർന്നാണ്, ക്രൈംബ്രാഞ്ച് നല്‍കിയ രഹസ്യറിപ്പോര്‍ട്ട് അന്‍വറിന്​ ലഭിച്ചതിനെക്കുറിച്ച് ഇന്റലിജന്‍സ് വിഭാഗം അന്വേഷിച്ചത്. ക്രൈംബ്രാഞ്ചില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എം.ഐ. ഷാജിയാണ്​ വിവരം ചോര്‍ത്തിനല്‍കിയതെന്ന്​ കണ്ടെത്തി.

അന്‍വറുമായി ഷാജി ഫോണില്‍ ബന്ധപ്പെട്ടിരുന്നെന്നും നേരില്‍ കണ്ടെന്നും ഇന്റലിജന്‍സ് ഡി.ജി.പിക്ക്​ റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ നടപടിയെടുത്തത്. തിരുവനന്തപുരത്ത് കണ്‍ട്രോള്‍ റൂമില്‍ ജോലി ചെയ്തിരുന്ന ഷാജിയെ നേരത്തേ കാസര്‍കോട്ടേക്ക്​ മാറ്റിയിരുന്നു.

മദ്യപിച്ച്​ വാഹനമോടിച്ച സംസ്ഥാന ക്രൈം റെക്കോഡ്​സ്​ ബ്യൂറോ ഡിവൈ.എസ്​.പി അനില്‍കുമാറിനെയും ഇതോടൊപ്പം സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്​.

#DySP #suspended #found #leaked #information #PVAnwar

Next TV

Related Stories
കോഴിക്കോട്  വടകരയില്‍ യുവാക്കളെ ഇടിച്ചിട്ട കാര്‍ കണ്ടെത്താനായില്ല;  അന്വേഷണം ഊര്‍ജിതം

Mar 21, 2025 10:08 AM

കോഴിക്കോട് വടകരയില്‍ യുവാക്കളെ ഇടിച്ചിട്ട കാര്‍ കണ്ടെത്താനായില്ല; അന്വേഷണം ഊര്‍ജിതം

രണ്ട് തവണ ഇടിച്ചിട്ട ശേഷം സുധി കാറിൽ കുടുങ്ങി അല്പം നീങ്ങി. കാലിന് പൊട്ടലുണ്ട്. ആറ് തുന്നൽ ഇടേണ്ടി വന്നു. കൈക്കും...

Read More >>
നടന്നുപോകുന്നതിനിടെ അജ്‌ഞാത വാഹനം തട്ടി അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Mar 21, 2025 10:03 AM

നടന്നുപോകുന്നതിനിടെ അജ്‌ഞാത വാഹനം തട്ടി അപകടം; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഏതു വാഹനം തട്ടിയാണ് മരിച്ചതെന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നു അയർക്കുന്നം പൊലീസ്...

Read More >>
'അത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ ഞാൻ മനുഷ്യനാകില്ല'; പി രാജുവിനെ അനുകൂലിച്ച് പറഞ്ഞതിൽ ഖേദമില്ലെന്ന് കെ ഇ ഇസ്മായിൽ

Mar 21, 2025 09:57 AM

'അത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ ഞാൻ മനുഷ്യനാകില്ല'; പി രാജുവിനെ അനുകൂലിച്ച് പറഞ്ഞതിൽ ഖേദമില്ലെന്ന് കെ ഇ ഇസ്മായിൽ

കാനം രാജേന്ദ്രൻ്റെ കാലം മുതൽ നേതൃത്വവുമായി ഉടക്കിലാണ് കെഇ ഇസ്മായിൽ. പ്രായപരിധി മാനദണ്ഡം ഉയർത്തി ഇസ്മായിലിനെ കാനം രാജേന്ദ്രൻ...

Read More >>
പെൺസുഹൃത്തിനോട് സംസാരിച്ചത് പ്രകോപനം; യുവാവിനെ ക്രൂരമായി മർദ്ദിച്ച് കാപ്പ കേസ് പ്രതി

Mar 21, 2025 09:49 AM

പെൺസുഹൃത്തിനോട് സംസാരിച്ചത് പ്രകോപനം; യുവാവിനെ ക്രൂരമായി മർദ്ദിച്ച് കാപ്പ കേസ് പ്രതി

യുവതിയുടെ കാലിൽ കത്തികൊണ്ട് കുത്തി പരുക്കേൽപ്പിച്ച ശ്രീരാജ് വീടിന് കേടുപാടുകൾ വരുത്തുകയും യുവതിയുടെ ഫോൺ കൈക്കലാക്കുകയും ചെയ്തു....

Read More >>
താടിവടിക്കാത്തത് പ്രകോപനം; നാദാപുരത്ത് പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Mar 21, 2025 09:06 AM

താടിവടിക്കാത്തത് പ്രകോപനം; നാദാപുരത്ത് പ്ലസ് വൺ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

കുട്ടിയുടെ തല ചുമരിലിടിച്ച് പരിക്കേൽപ്പിച്ചിരുന്നു. മർദ്ദനത്തിൽ വിദ്യാർത്ഥിയുടെ കർണപടത്തിന് സാരമായി...

Read More >>
രാധാകൃഷ്ണന്റെ ഭാര്യയുമായി സൗഹൃദം തുടരാനാകാത്തത് കൊലപാതകത്തിന് കാരണം; എഫ്ഐആർ വിവരങ്ങൾ പുറത്ത്, സന്തോഷ് അറസ്റ്റിൽ

Mar 21, 2025 08:46 AM

രാധാകൃഷ്ണന്റെ ഭാര്യയുമായി സൗഹൃദം തുടരാനാകാത്തത് കൊലപാതകത്തിന് കാരണം; എഫ്ഐആർ വിവരങ്ങൾ പുറത്ത്, സന്തോഷ് അറസ്റ്റിൽ

രാധാകൃഷ്ണന്റെ പോസ്റ്റ്മോർട്ടം ഇന്ന് പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

Read More >>
Top Stories